നാടിന് അഭിമാനം; വിജയ വഴിയിൽ കൈകോർത്തു പിടിച്ച് ഇരട്ട സഹോദരിമാർ

നാടിന് അഭിമാനം; വിജയ വഴിയിൽ കൈകോർത്തു പിടിച്ച് ഇരട്ട സഹോദരിമാർ
May 27, 2026 05:29 PM | By Krishnapriya S R
#Latest News #Sslc #Twin sisters

നാദാപുരം: (nadapuram.truevisionnews.com)  ജനിച്ച നാൾ മുതൽ വിജയ വഴിയിൽ വരെ കൈകോർത്തു പിടിച്ച ഇരട്ട സഹോദരിമാർ പ്ലസ് ടു പരീക്ഷയിലും ഒരേപോലെ തിളങ്ങി നാടിന്റെ അഭിമാനമാകുന്നു.

മംഗലാട് കിഴക്കയിൽ വീട്ടിൽ അഷ്റഫിൻ്റെയും റു ഫ്സാന യുടെയും മക്കളായ റന ഫാത്തിമയും ഹന ഫാത്തിമയുമാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാരിക്കൂട്ടിയത്.

കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ ഇരുവരും ചേർന്ന് കുടുംബത്തിനും വിദ്യാലയത്തിനും ഒരേസമയം ഇരട്ടി മധുരമാണ് സമ്മാനിച്ചത്. പേരോട് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ അഷ്റഫും നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ റുഫ് സാനയും മക്കളുടെ ഈ അപൂർവ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ്.

ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ പഠനം ആരംഭിച്ച റനയും ഹനയും പഠന മികവിലും എന്നും ആ തുല്യത കൈവിട്ടിരുന്നില്ല. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കടമേരി എം.യു.പി സ്കൂളിലായി രുന്നു പ്രാഥമിക പഠനം.

തുടർന്ന് കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിലെത്തിയ ഇരുവരും എസ്.എസ്. എൽ.സി പരീക്ഷയിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി നേരത്തെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്ലസ് ടു സയൻസിലും ഇരുവരും വിജയം ആ വർത്തിക്കുകയാണ്.

പാഠ്യ-പാഠ്യേതര മേഖലകളിൽ ഒരു പോലെ സജീവമായ ഈ മിടുക്കികൾക്ക് ലക്ഷ്യത്തിൻ്റെ കാര്യത്തിലും ഒരേ സ്വപ്നമാണുള്ളത്, കമ്പ്യൂട്ടർ സയൻസിൽ ഒന്നിച്ച് എൻജിനിയറിങ് ബിരുദം സ്വന്തമാക്കുക.

പരസ്പരമുള്ള പിന്തുണ യും മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനവുമാണ് തങ്ങളുടെ വിജയ ര ഹസ്യമെന്ന് സഹോദരിമാർ പറയുന്നു. വിജയക്കുതിപ്പ് തുടരുന്ന റനയ്ക്കും ഹനയ്ക്കും നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് അഭിനന്ദനങ്ങ ൾ നേർന്നു.ഐ ടി മേളയിലും കലോത്സവത്തിലും ജില്ലയിൽ റന ഫാത്തിമ എ ഗ്രേഡ് കരസ്തമാക്കിയിട്ടുണ്ട്. ഹന ഫാത്തിമ യു എസ് എസ് കരസ്തമാക്കിട്ടുണ്ട്

Content Highlight: content highlights:- Twin sisters holding hands on the road to victory

#Latest News #Sslc #Twin sisters

Next TV

Related Stories
ദീർഘകാല ആവശ്യത്തിന് പരിഹാരം; പാറക്കടവ് ടൗണിൽ പബ്ലിക് കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിന് തുടക്കമായി

May 27, 2026 12:02 PM

ദീർഘകാല ആവശ്യത്തിന് പരിഹാരം; പാറക്കടവ് ടൗണിൽ പബ്ലിക് കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിന് തുടക്കമായി

പാറക്കടവ് ടൗണിൽ പബ്ലിക് കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിന്...

Read More >>
പുത്തൻ യന്ത്രം ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് പുതിയ മെഷീൻ കൈമാറി

May 27, 2026 10:47 AM

പുത്തൻ യന്ത്രം ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് പുതിയ മെഷീൻ കൈമാറി

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് പുതിയ...

Read More >>
Top Stories










News Roundup






GCC News






Entertainment News