#Latest News #Nadapuram #Bakrid
നാദാപുരം: (nadapuram.truevisionnews.com) കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ബക്രീദ് മഹർജാൻ' കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മുന്നാംകുനി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ. അഷ്റഫ് പെരുന്നാൾ സന്ദേശം നൽകി. ചാപ്റ്റർ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി.കെ. അഷ്റഫ് സ്വാഗതം ആശംസിച്ചു.
പ്രവാസി വ്യാപാരി കരുവാങ്കണ്ടി അസീസ് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ പാട്ടത്തിൽ, അക്കാദമി ജില്ലാ ഭാരവാഹികളായ പി.കെ. നസീമ, സി.വി. അഷ്റഫ്, പി.ടി. മഹ്മൂദ്, മഹ്റൂഫ് ചാലപ്പുറം, എം.കെ. ആരിഫ, ഒ.പി. മുഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന മനോഹരമായ ഗാനവിരുന്നിന് ഇക്ബാൽ നരിപ്പറ്റ, ഷൗക്കത്ത് വാണിമേൽ, ഷഹീമ, ഫൈസൽ, അഷ്മിൽ തുടങ്ങിയ പ്രമുഖ കലാകാരന്മാർ നേതൃത്വം നൽകി. നിരവധി സംഗീതാസ്വാദകരാണ് പരിപാടിയിൽ പങ്കെടുത്തത്.
Content Highlight: Bakrid Maharjan organized by the Academy Chapter was notable









































