---
title: "ഇടതുപക്ഷത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തിയ യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണ്: പി.കെ. ബിജു"
english_title: "CPI(M) state secretariat member P.K. Biju says that UDF ministers are waiting in front of Vellappally's house."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363538/cpim-state-secretariat-member-pk-biju-says-that-udf-ministers-are-waiting-in-front-of-vellappallys-house"
published_at: "2026-06-03T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fca7402b65_NADA5.jpg"
keywords: ["Latest News", "Nadapuram", "P.K. Biju", "CPI(M) State Secretariat Member", "False Propaganda"]
---

# ഇടതുപക്ഷത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തിയ യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണ്: പി.കെ. ബിജു

> **Lead Summary:** **നാദാപുരം: [ **ഇടതുപക്ഷത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തിയ യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണെന്നും എൻഡിഎ നേതാവ് തുഷാർ വെള്ളാപ്പള്ളി വി.ഡി. സതീശന് സ്വീകരണം നൽകുന്ന കാഴ്ചയാണ് കാണുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ. ബിജു പറഞ്ഞു.

## Article Content

**നാദാപുരം: [ **ഇടതുപക്ഷത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തിയ യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണെന്നും എൻഡിഎ നേതാവ് തുഷാർ വെള്ളാപ്പള്ളി വി.ഡി. സതീശന് സ്വീകരണം നൽകുന്ന കാഴ്ചയാണ് കാണുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ. ബിജു പറഞ്ഞു.

പിണറായി വിജയനെ വെള്ളാപ്പള്ളിയുമായി ചേർത്ത് നുണപ്രചാരണം നടത്തി ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കല്ലാച്ചിയിൽ ഈന്തുള്ളതിൽ ബിനുവിന്റെ 25-ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയും കോൺഗ്രസും ഇഡിയുമായി ചേർന്ന് രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ഇത്തരം പ്രഹസനങ്ങളെയും രാഷ്ട്രീയ നാടകങ്ങളെയും ചെറുക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഗവൺമെന്റിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ ഒരു വാക്ക് പോലുമില്ലെന്നും ബംഗാളിൽ ഇടതുപക്ഷത്തെ തകർക്കാൻ നടത്തിയതിന് സമാനമായ രീതിയിലാണ് കേരളത്തിലും വലതുപക്ഷം കള്ളപ്രചാരണം നടത്തുന്നതെന്നും പി.കെ. ബിജു കൂട്ടിച്ചേർത്തു.

കല്ലാച്ചിയിൽ നടന്ന ചടങ്ങിൽ എരോത്ത് ഫൈസൽ അധ്യക്ഷത വഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം. മെഹ്ബൂബ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി. ചാത്തു, ഏരിയ സെക്രട്ടറി എ. മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ്, എ.എം. റഷീദ്, വി.പി. കുഞ്ഞികൃഷ്ണൻ, സി.എച്ച്. മോഹനൻ, ടി. പ്രദീപ് കുമാർ, കെ. ശ്യാമള എന്നിവർ സംസാരിച്ചു.

ചടങ്ങിന് കെ.പി. കുമാരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363538/cpim-state-secretariat-member-pk-biju-says-that-udf-ministers-are-waiting-in-front-of-vellappallys-house)