#Latest News #Environment Day #Honoring A Century-old Tree #Aroor
അരൂർ: (nadapuram.truevisionnews.com) പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇലഞ്ഞിമരത്തിന് ആദരമർപ്പിച്ച് ഒരു കുടുംബം മാതൃകയായി. പെരുമുണ്ടച്ചേരിയിലെ കണ്ടോത്ത് വീടിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ ഇലഞ്ഞിമരത്തെയാണ് കുടുംബാംഗങ്ങൾ ഒന്നടങ്കം ആദരിച്ചത്.
അന്തരിച്ച പ്രമുഖ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന കണ്ടോത്ത് കണാരനായിരുന്നു ഈ മരത്തെ മുൻപ് വലിയ രീതിയിൽ സംരക്ഷിച്ചുപോന്നിരുന്നത്. അദ്ദേഹത്തിന്റെ വിയോഗശേഷവും മക്കളും കുടുംബവും ആ സ്നേഹവും കരുതലും അതേപടി നിലനിർത്തുകയാണ്.
പരിസ്ഥിതി ദിനമായ ഇന്നലെ രാവിലെ മരത്തിന് മുന്നിലെത്തിയ കുടുംബാംഗങ്ങൾ പ്രകൃതിയോടുള്ള ആദരസൂചകമായി മരത്തെ വന്ദിക്കുകയും നെറുകയിൽ തൊട്ട് വണങ്ങുകയും ചെയ്തു. പൂർവികർ കൈമാറിയ പ്രകൃതിസ്നേഹം പുതുതലമുറയിലേക്കും പകരുന്നതായിരുന്നു ഈ വേറിട്ട ചടങ്ങ്.
നാടിന്റെ ചരിത്രത്തിനൊപ്പം വളർന്ന ഈ കൂറ്റൻ ഇലഞ്ഞിമരം കാണാനും ഇതിന്റെ തണലിലിരിക്കാനുമായി ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ടെന്ന് കണ്ടോത്ത് കുടുംബാംഗങ്ങൾ പറഞ്ഞു.
Content Highlight: Family honors century-old ilanji tree on Environment Day
#Latest News #Environment Day #Honoring A Century-old Tree #Aroor










































