നാദാപുരത്ത് ഡ്രൈനേജ് ശുചീകരണത്തെച്ചൊല്ലി സംഘർഷം; ഒടുവിൽ മാലിന്യം ടാങ്കറിൽ മാറ്റി പണി തുടർന്നു

നാദാപുരത്ത് ഡ്രൈനേജ് ശുചീകരണത്തെച്ചൊല്ലി സംഘർഷം; ഒടുവിൽ മാലിന്യം ടാങ്കറിൽ മാറ്റി പണി തുടർന്നു
Jun 7, 2026 11:31 AM | By Krishnapriya S R
#Latest News #Nadapuram #Drainage Cleaning #Conflict

​നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റൽ പാലം മുതൽ ശാദുലി റോഡ് തുടക്കം വരെയുള്ള PWD ഡ്രൈനേജ് അടഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും.

കാലാകാലങ്ങളായി ഡ്രൈനേജ് അടഞ്ഞ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും, ഇത് സമീപത്തെ കടകളിലേക്ക് ഒലിച്ചിറങ്ങി വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ​വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ PWD ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ PWD അധികൃതർ സ്ഥലം സന്ദർശിക്കുകയും, ഇന്നലെ ജെ.സി.ബി (JCB) ഉപയോഗിച്ച് ഡ്രൈനേജിന്റെ സ്ലാബുകൾ മാറ്റി മണ്ണ് നീക്കാൻ ശ്രമിക്കുകയും ചെയ്തു.

​സംഘർഷത്തിന് കാരണമായത് ഹോട്ടൽ മാലിന്യം

ദിവസങ്ങൾക്ക് മുൻപ് സമീപത്തെ ഫാസ്റ്റ് ഫുഡ് ഹോട്ടലിൽ നിന്ന് പുറന്തള്ളിയ മാലിന്യങ്ങൾ ഡ്രൈനേജിൽ അടിഞ്ഞുകൂടി കിടന്നിരുന്നു. ജെസിബി ഉപയോഗിച്ച് സ്ലാബുകൾ മാറ്റാൻ തുടങ്ങിയതോടെ പ്രദേശത്താകെ കടുത്ത ദുർഗന്ധം വമിച്ചു.

തുടർന്ന് ഡ്രൈനേജിന്റെ അവസാനഭാഗം തോട്ടിലേക്ക് തുറന്നുവിട്ട് ക്ലീൻ ചെയ്യാൻ ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് അധികൃതർ, ഗ്രാമപഞ്ചായത്ത് മെമ്പർ പി. മുനീർ മാസ്റ്റർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ശ്രമം നടന്നു.

​എന്നാൽ, മലിനജലവും അവശിഷ്ടങ്ങളും തോട്ടിലേക്ക് ഒഴുക്കിവിടാൻ കഴിയില്ലെന്ന് പറഞ്ഞ് നാട്ടുകാർ രോഷാകുലരായി രംഗത്തെത്തിയതോടെ അന്തരീക്ഷം സംഘർഷഭരിതമായി. ഇതിന് ഉത്തരവാദിയായ ഫാസ്റ്റ് ഫുഡ് ഹോട്ടൽ ഉടമയെക്കൊണ്ട് തന്നെ ടാങ്കർ ലോറി എത്തിച്ച് ഈ മലിനജലം പമ്പ് ചെയ്ത് മാറ്റണമെന്ന നാട്ടുകാരുടെ ശക്തമായ ആവശ്യത്തിന് മുന്നിൽ അധികൃതർക്ക് വഴങ്ങേണ്ടി വന്നു.

ഒടുവിൽ ടാങ്കർ ലോറി എത്തിച്ച് മലിനജലം പൂർണ്ണമായി നീക്കം ചെയ്ത ശേഷമാണ് സ്ലാബുകൾ മാറ്റി ഡ്രൈനേജിലെ മണ്ണ് വാരാൻ നാട്ടുകാർ അനുവദിച്ചത്.

പണി ഇന്നും തുടരും; ശക്തമായ നടപടിക്ക് ആവശ്യം

​തുടക്കത്തിൽ ഉണ്ടായ തർക്കങ്ങളും സംഘർഷാവസ്ഥയും കാരണം നിശ്ചിത സമയത്തിനുള്ളിൽ പണി പൂർണ്ണമായി തീർക്കാൻ സാധിച്ചില്ല. എന്നാൽ, മഴക്കാലം കനക്കുന്നതിന് മുൻപ് ഡ്രൈനേജ് പൂർണ്ണമായി വൃത്തിയാക്കേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്ത്, പഞ്ചായത്ത് മെമ്പർ പി. മുനീർ മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ അഭ്യർത്ഥന മാനിച്ചു ഇന്നും PWD സംഘമെത്തി ശുചീകരണ പ്രവൃത്തികൾ തുടരുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

​പ്ലാസ്റ്റിക്കും ടെക്സ്റ്റൈൽസ് അവശിഷ്ടങ്ങളും വില്ലനായി

ഡ്രൈനേജ് പരിശോധിച്ച PWD എൻജിനീയർ വ്യക്തമാക്കിയത്, പ്ലാസ്റ്റിക് കുപ്പികളും ടെക്സ്റ്റൈൽസ് കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളും വൻതോതിൽ തള്ളിയതാണ് ഡ്രൈനേജ് പൂർണ്ണമായി ബ്ലോക്കാവാൻ കാരണമെന്നാണ്.

​ഇത്തരത്തിൽ പൊതു ഡ്രൈനേജിലേക്ക് മാലിന്യങ്ങൾ തള്ളുന്ന കടകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, വ്യാപാരികൾക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Content Highlight: Clashes over drainage cleaning in Nadapuram

#Latest News #Nadapuram #Drainage Cleaning #Conflict

Next TV

Related Stories
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

Jun 7, 2026 12:16 PM

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം...

Read More >>
'കാർ സർവീസ് വൈകിയെന്നാരോപണം'; നാദാപുരത്ത് സർവീസ് സെന്ററിൽ കയറി ജീവനക്കാരന് ക്രൂരമർദ്ദനം,  മൂക്കിന്റെ മുട്ടുപാലം തകർന്നു

Jun 7, 2026 11:18 AM

'കാർ സർവീസ് വൈകിയെന്നാരോപണം'; നാദാപുരത്ത് സർവീസ് സെന്ററിൽ കയറി ജീവനക്കാരന് ക്രൂരമർദ്ദനം, മൂക്കിന്റെ മുട്ടുപാലം തകർന്നു

നാദാപുരത്ത് കാർ സർവീസ് വൈകി, സർവീസ് സെന്ററിൽ കയറി അതിക്രമം , ജീവനക്കാരെയാണ് അതിക്രൂരമായി...

Read More >>
ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ

Jun 7, 2026 11:12 AM

ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ

ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ്...

Read More >>
അധികാരം കയ്യിലെടുത്ത് നാദാപുരത്തെ ആകെ അവഹേളിച്ച ജനപ്രതിനിധി രാജിവെക്കുക - സിപിഐഎം

Jun 6, 2026 10:46 PM

അധികാരം കയ്യിലെടുത്ത് നാദാപുരത്തെ ആകെ അവഹേളിച്ച ജനപ്രതിനിധി രാജിവെക്കുക - സിപിഐഎം

അധികാരം കയ്യിലെടുത്ത് നാദാപുരത്തെ ആകെ അവഹേളിച്ച ജനപ്രതിനിധി രാജിവെക്കുക - സിപിഐഎം...

Read More >>
പരിസ്ഥിതി സൗഹൃദ മുളങ്കാടുകൾ വെച്ച് പിടിപ്പിക്കാൻ ഒരുങ്ങി പേരോട് എൻ  എസ് എസ് വിദ്യാർഥികൾ

Jun 6, 2026 07:29 PM

പരിസ്ഥിതി സൗഹൃദ മുളങ്കാടുകൾ വെച്ച് പിടിപ്പിക്കാൻ ഒരുങ്ങി പേരോട് എൻ എസ് എസ് വിദ്യാർഥികൾ

പരിസ്ഥിതി സൗഹൃദ മുളങ്കാടുകൾ വെച്ച് പിടിപ്പിക്കാൻ ഒരുങ്ങി പേരോട് എൻ എസ് എസ്...

Read More >>
Top Stories










News Roundup






Entertainment News