---
title: "പുറമേരി പഞ്ചായത്ത് 'ഡ്രീംസ് കണക്ട് '26' അനുമോദന സംഗമം സംഘടിപ്പിച്ചു"
english_title: "purameri Panchayat organized 'Dreams Connect '26' congratulatory meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364546/purameri-panchayat-organized-dreams-connect-26-congratulatory-meeting"
published_at: "2026-06-07T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2582d14434b_parakkal.jpg"
keywords: ["Latest News", "Dreams Connect 26", "Purameri"]
---

# പുറമേരി പഞ്ചായത്ത് 'ഡ്രീംസ് കണക്ട് '26' അനുമോദന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** പുരമേരി: പുറമേരി പഞ്ചായത്ത് 'ഡ്രീംസ് കണക്ട് '26' അനുമോദന സംഗമം സംഘടിപ്പിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എം.എൽ.എ.പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

## Article Content

പുരമേരി: പുറമേരി പഞ്ചായത്ത് 'ഡ്രീംസ് കണക്ട് '26' അനുമോദന സംഗമം സംഘടിപ്പിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എം.എൽ.എ.പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു എന്നിവയിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു.

പരിപാടിയോടനുബന്ധിച്ച് എൻ.എം.നജീബിൻ്റെ കരിയർ ഗൈഡൻസ് ക്ലാസ്, പുറമേരി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സന്ദീപിൻ്റെ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് എന്നിവയും നടന്നു.

പുറമേരി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന കെ.പി. ബീന, കെ.എം.സാജിദ, സി.എം. ഷർമ്മിള ബായ് എന്നിവർക്കുള്ള യാത്രയയപ്പ് ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.

ഷംസു മഠത്തിൽ, അജയൻ പുതിയോട്ടിൽ, എൻ.കെ.അലിമത്ത്, കെ.എം.സമീർ, പി.സുരേഷ് ബാബു, പി.ദാമോദരൻ, സി.രാജേഷ്, മുഹമ്മദ് സാലി, സി കെ പോക്കർ മാസ്റ്റർ എൻ.കെ.രാജഗോപാൽ, സുനിത സുമാലയം, എം.എ.ഗഫൂർ, പിഇസി കൺവീനർ പ്രശാന്ത്, ശരണ്യ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364546/purameri-panchayat-organized-dreams-connect-26-congratulatory-meeting)