---
title: "ബ്ലോക്ക് സമ്മേളനം;  നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക -ഡിവൈഎഫ്ഐ"
english_title: "Block meeting; Urgently complete the construction work of Nadapuram bus stand - DYFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364565/block-meeting-urgently-complete-the-construction-work-of-nadapuram-bus-stand-dyfi"
published_at: "2026-06-07T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a25958462185_dyfi.jpg"
keywords: ["Latest News", "DYFI", "Nadapuram", "Block Meeting"]
---

# ബ്ലോക്ക് സമ്മേളനം;  നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക -ഡിവൈഎഫ്ഐ

> **Lead Summary:** **നാദാപുരം : **നദാപുരം മേഖലയിലെ നൂറുകണക്കിനാളുകൾ ദിവസേന ആശ്രയിക്കുന്ന നാദാപുരം ബസ്റ്റാൻഡ് പുനർനിർമാണത്തിന്റെ പേരിൽ പൊളിച്ചു മാറ്റിയിട്ട് ഒരു വർഷം പൂർത്തിയാവുകയാണ് ജനങ്ങൾക്കും കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **നദാപുരം മേഖലയിലെ നൂറുകണക്കിനാളുകൾ ദിവസേന ആശ്രയിക്കുന്ന നാദാപുരം ബസ്റ്റാൻഡ് പുനർനിർമാണത്തിന്റെ പേരിൽ പൊളിച്ചു മാറ്റിയിട്ട് ഒരു വർഷം പൂർത്തിയാവുകയാണ് ജനങ്ങൾക്കും കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കുറുവന്തേരി പുഷ്പ്പൻ നഗറിൽ സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ് പ്രവർത്തന റിപ്പോർട്ടും , സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എ കെ ബിജിത്ത്,കെ കെ അസ്മിറ ,അശ്വിനി രാജീവ്,ധർമ്മാഗധൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം കെ നികേഷ് എം എം ജിജേഷ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ പി കുമാരൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സി അഷിൽ (പ്രസിഡൻ്റ്)

ഇ പി നിജിലേഷ് , വി സി അമൽ (വൈസ് പ്രസിഡൻ്റുമാർ)

എ കെ ബിജിത്ത് (സെക്രട്ടറി)

എം ശരത്ത്, കെ ലിജിന (ജോ സെക്രട്ടറിമാർ)

എൻ കെ മിഥുൻ (ട്രഷർ ) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364565/block-meeting-urgently-complete-the-construction-work-of-nadapuram-bus-stand-dyfi)