---
title: "നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി"
english_title: "Nadapuram Urban Bank Love Gathering and Farewell Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364601/nadapuram-urban-bank-love-gathering-and-farewell-meeting"
published_at: "2026-06-08T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2641e030d62_NADA1.jpg"
keywords: ["Latest News", "Nadapuram", "Nadapuram Urban Bank", "Farewell Meeting"]
---

# നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: [** കാൽനൂറ്റാണ്ടായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം സഹകരണ അർബൻ ബാങ്കിൽ നടന്ന സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

## Article Content

**നാദാപുരം: [** കാൽനൂറ്റാണ്ടായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം സഹകരണ അർബൻ ബാങ്കിൽ നടന്ന സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എം.കെ അഷ്റഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ നവാസ്, ഡിസിസി വൈസ് പ്രസിഡന്റ് പി.കെ ഹബീബ്, ഭവിത്ത് മലോൽ, വൈസ് ചെയർമാൻ പി.പി അശോകൻ മാസ്റ്റർ, ഡയറക്ടർമാരായ എൻ.കെ മൂസ മാസ്റ്റർ, കണയ്ക്കൽ അബ്ബാസ്, വി.വി ഫൗസിയ, സി.കെ കുഞ്ഞാലി, സുജിന നാസർ, താഹിറ വരിക്കോളി, പ്രഭാകരൻ, ജനറൽ മാനേജർ കെ.എൻ അബ്ദുൽ റഷീദ്, ജീവനക്കാരായ രഞ്ജിനി, സി.പി ശ്രീജിത്ത്, ബീന ഹബീബ്, കെ.വി അർഷാദ്, എം.സി സുബൈർ, പി.ആസിഫ്, സുധീർ, ശ്രീജിത്ത്.കെ, അശ്വന്ത്, രതീഷ് തുടങ്ങിയവർ സംസാരിച്ചു.

യാത്രയയപ്പ് സമ്മേളനം നാദാപുരം മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഹാളിൽ കെ.എം അഭിജിത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർവീസിൽനിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് ജനറൽ മാനേജർ രാജീവ് മാറോളി ചീഫ് അക്കൗണ്ടന്റ് ജയദേവി എസ്.ആർ എന്നിവർക്കുള്ള ഉപഹാരം എംഎൽഎ സമ്മാനിച്ചു.

ചടങ്ങിൽ ബാങ്ക് ചെയർമാൻ എം.കെ അഷറഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാങ്ക് ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും മക്കൾക്കുമുള്ള ഉപഹാരവും എംഎൽഎ കൈമാറി. ബാങ്ക് ജനറൽ മാനേജർ കെ.എൻ അബ്ദുറഷീദ് മംഗള പത്രം വായിച്ചു.

ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി , വൈസ് പ്രസിഡണ്ട് കെ.എം രഘുനാഥ് , യുഡിഎഫ് മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, വടകര താലൂക്ക് കാർഷിക വികസന ബാങ്ക് വൈസ് ചെയർമാൻ മുഹമ്മദ് ബംഗളത്ത്, ബ്ലോക്ക് മെമ്പർ സുമയ്യ പാട്ടത്തിൽ , ചാർട്ടേർഡ് അക്കൗണ്ടന്റ് ജികേഷ് , ഫറോക്ക് അർബൻ ബാങ്ക് ജനറൽ മാനേജർ രാജേഷ് കുന്നോത്ത്, വയലോളി അബ്ദുല്ല, അഡ്വ. എ സജീവൻ, മോഹനൻ പാറക്കടവ്, എം പി ജാഫർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

സി.പി ശ്രീജിത്ത് നന്ദി പറഞ്ഞു. തുടർന്ന് നടന്ന സംഗീത വിരുന്നിന് ഫസൽ വെള്ളായിക്കോട്, ദേവപ്രിയ വയനാട്, അഫ്സൽ ഷാൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364601/nadapuram-urban-bank-love-gathering-and-farewell-meeting)