---
title: "വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് പ്രൗഢോജ്വല സ്വീകരണം നൽകി "
english_title: "Reception for Vanamithra Award winner Dr. P. Dilip Kottembrath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364661/reception-for-vanamithra-award-winner-dr-p-dilip-kottembrath"
published_at: "2026-06-08T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a266a8fecc05_nada4.jpg"
keywords: ["Latest News", "Iringannur", "Vanamitra Award Winner"]
---

# വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് പ്രൗഢോജ്വല സ്വീകരണം നൽകി 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് കോട്ടേമ്പ്രം വോൾഗാ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

## Article Content

**ഇരിങ്ങണ്ണൂർ: [ **സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് കോട്ടേമ്പ്രം വോൾഗാ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

ഇതോടൊപ്പം പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും, വനമിത്ര അവാർഡ് നേടിയ ഡോ. പി. ദിലീപിനുള്ള വോൾഗാ കലാകേന്ദ്രത്തിന്റെ ഉപഹാരം കൈമാറുകയും ചെയ്തു.

വാർഡ് മെമ്പർ രജീഷ് അക്കരോൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. രമേശൻ കുന്നുമ്മൽ, ശശി മീത്തൽ, ചന്ദ്രൻ കെ.കെ, രജനി വി.കെ, രാധ കെ.ടി.കെ, മോഹനൻ എം, സുകുമാരൻ ഇ എന്നിവർ ചടങ്ങിൽ വനമിത്ര അവാർഡ് ജേതാവിനും ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിക്ക് നിജേഷ് കുന്നിലോത്ത് സ്വാഗതവും ബിനീഷ് പി. നന്ദിയും രേഖപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364661/reception-for-vanamithra-award-winner-dr-p-dilip-kottembrath)