ചിന്തകൾക്ക് പുതിയ വെളിച്ചം; വടകരയിൽ ഹ്യൂമൻ ലൈബ്രറി പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

ചിന്തകൾക്ക് പുതിയ വെളിച്ചം; വടകരയിൽ ഹ്യൂമൻ ലൈബ്രറി പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി
Jun 9, 2026 12:24 PM | By Anusree vc
#Latest News #Vadakara #Human Library #Dr S Santhosh Kumar #Gaza Genocide

വടകര: (https://vatakara.truevisionnews.com/) വടകര സാഹിത്യവേദി സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പ്രഭാഷണ പരമ്പര ഗാസയിലെ യു.എൻ എമർജൻസി മെഡിക്കൽ സംഘം ഡയറക്ടർ ഡോ. എസ്.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

യുദ്ധത്തെ പ്രധാന വരുമാനമാർഗമായി കാണുന്ന പുതിയ ലോകക്രമം മാനവരാശിക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിൽ നടന്നത് പ്രത്യക്ഷമായ വംശഹത്യയാണെന്ന് അറിഞ്ഞിട്ടും ലോകരാജ്യങ്ങൾ കുറ്റവാളികൾക്കൊപ്പം നിന്നത് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിലെ നേർസാക്ഷ്യമായി യുദ്ധമുഖത്തുനിന്ന് അദ്ദേഹം പകർത്തിയ ഹൃദയഭേദകമായ ചിത്രങ്ങൾ പ്രദർശിപ്പിച്ചായിരുന്നു പ്രഭാഷണം. തുടർന്ന് സദസ്സുമായി സംവാദവും നടന്നു. സാഹിത്യവേദി പ്രസിഡന്റ് വീരാൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. എ.കെ. രാജൻ, പി.കെ. രാമചന്ദ്രൻ, പുറന്തോടത്ത് ഗംഗാധരൻ, വി.പി. രമേശൻ, പി. രാജൻ എന്നിവർ സംസാരിച്ചു.

Content Highlight: Human Library lecture series begins in Vadakara

#Latest News #Vadakara #Human Library #Dr S Santhosh Kumar #Gaza Genocide

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Jun 9, 2026 11:15 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
ഇന്ധന വിലവർധന: വടകര പാസ്‌പോർട്ട് ഓഫീസിലേക്ക് സിഐടിയു മാർച്ച് നടത്തി

Jun 9, 2026 11:06 AM

ഇന്ധന വിലവർധന: വടകര പാസ്‌പോർട്ട് ഓഫീസിലേക്ക് സിഐടിയു മാർച്ച് നടത്തി

ഇന്ധന വിലവർധന: വടകര പാസ്‌പോർട്ട് ഓഫീസിലേക്ക് സിഐടിയു മാർച്ച്...

Read More >>
90-കാരിയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2026 05:03 PM

90-കാരിയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയോധികയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

Entertainment News