Jun 9, 2026 04:42 PM

#Latest News #Vanimel #Treatment Assistance #Cancer

വാണിമേൽ: (nadapuram.truevisionnews.com) ക്യാൻസർ രോഗത്തോട് പൊരുതുന്ന വിലങ്ങാട് സ്വദേശിയായ വിദ്യാർത്ഥിയുടെ തുടർചികിത്സയ്ക്കായി നാടൊന്നാകെ കൈകോർക്കുന്നു.

വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് തൈപ്പറമ്പിൽ സുഭാഷിൻ്റെ മകനും വിലങ്ങാട് സെൻന്റ് ജോർജ്സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മാസ്റ്റർ അഭിനവ് ടി. എസിൻ്റെ ചികിത്സാ ചിലവുകൾക്കായി രൂപീകരിച്ച ജനകീയ സഹായനിധി കമ്മിറ്റിയാണ് പൊതുജനങ്ങളുടെ കാരുണ്യം തേടുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുകയാണ് അഭിനവ്. ദീർഘനാളത്തെ ചികിത്സാ ചിലവുകളും ദൈനംദിന ആവശ്യങ്ങളും കാരണം ഈ കുടുംബം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

താങ്ങാനാവാത്ത തുക തുടർചികിത്സയ്ക്കായി ആവശ്യമായി വന്ന സാഹചര്യത്തിലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ജനകീയ കമ്മിറ്റിക്ക് രൂപം നൽകിയത്.

ഷാഫി പറമ്പിൽ എം.പി, കെ.എം. അഭിജിത്ത് എം.എൽ.എ, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ചിറയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി. ബാബു, സ്കൂൾ മാനേജർ റവ.ഫാ. വിൽസൻ മുട്ടത്തുകുന്നേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീബ തുടങ്ങിയവർ രക്ഷാധികാരികളായാണ് ജനകീയ സഹായനിധി കമ്മിറ്റി പ്രവർത്തിക്കുന്നത്.

ഈ കുടുംബത്തെ സഹായിക്കാൻ ഉദാരമതികൾ മുന്നോട്ടുവരണമെന്നും നൽകുന്ന സംഭാവനകൾ പൂർണ്ണമായും അഭിനവിൻ്റെ ചികിത്സയ്ക്കായി മാത്രമേ വിനിയോഗിക്കൂ എന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

സഹായങ്ങൾ താഴെ പറയുന്ന ബാങ്ക് അക്കൗണ്ട് വഴി കൈമാറാവുന്നതാണ്:

Bank: Kerala Gramin Bank

Branch: Vilangad

Account Number: 40210 10105 9049

IFSC Code: KLGB0040210

MICR Code: 673480816

Content Highlight: Medical assistance for a 10th grade student suffering from cancer

#Latest News #Vanimel #Treatment Assistance #Cancer

Next TV

Top Stories










News Roundup






Entertainment News