#Latest News #Nadapuram #SDPI #Nadapuram Bus Stand
നാദാപുരം: നാദാപുരം ബസ്റ്റാന്റ് പുനർ നിർമ്മാണത്തിന്റെ കാലതാമസത്തിൽ പ്രതിഷേധിച്ചും അനാസ്ഥക്കെതിരെയും എസ്‌ഡിപിഐ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ സയാഹ്ന ധർണ്ണ നടത്തി.
നാദാപുരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തലായി ഉത്ഘാടനം ചെയ്തു നാദാപുരം ബസ്റ്റാന്റ് താൽകാലികമായി അടിയന്തിരമായി തുറന്നു കൊടുകുക ബസ്റ്റാന്റീന്റെ പുനർനിർമാണം പ്രവർത്തി പുനരാഭിച്ച് വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കണമെന്നും നാദാപുരം ടൗണ് ഗതാഗത തടസ്സത്തിനു ശാശ്വത പരിഹാരം കാണമെന്നും ആവശ്യപ്പെട്ടു.
കാലത്താമസം നേരിടുകയാണെങ്കിൽ എസ്‌ഡിപിഐ നാദാപുരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സമരപരിപാടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകി.
നാദാപുരം പഞ്ചായത്ത് എസ്‌ഡിപിഐ ഭാരവാഹികളായ ആരിഫ് കല്ലാച്ചി ഹബീബ് തങ്ങൾ മണ്ഡലകമ്മറ്റി അംഗം അയ്യുബ് തീർച്ചിലോത്ത് എന്നിവർ സംസാരിച്ചു ഫൈസൽ പാച്ചിപറമ്പൻ ഉസ്മാൻ റാഷിദ് കുമ്മങ്കോട് ഇക്ബാൽ നരിക്കാട്ടേരി സമീർ എം കെ എന്നിവർ നേതൃത്വംനൽകി
Content Highlight: SDPI Panchayat Committee leads evening dharna over Nadapuram bus stand reconstruction delay










































