#Latest News #Syed T P C Thangal #Nadapuram
നാദാപുരം: മുൻഗാമികളായ മഹാന്മാർ കാണിച്ചു തന്ന പാതകൾ പിന്തുടരുക എന്നതാണ് ആത്യന്തിക ജീവിത വിജയത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്നും ഐഹിക ജീവിതത്തിന് സാഫാല്യം ഉണ്ടാകാൻ കൂടി അത് കാരണമാകുമെന്നും എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി തങ്ങൾ പ്രസ്താവിച്ചു.
നാദാപുരം ജാമിഅ: ഹാശിമിയ്യ സ്റ്റുഡൻ്റ്സ് യൂണിയൻ സംഘടിപ്പിച്ച സയ്യിദ് ഹിജാസ് തങ്ങൾ, സഹൽ മുൻതളിർ അനുസ്മരണ പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ബശീർ അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു.
സയ്യിദ് .ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി, പി.കെ അഹമ്മദ് ബാഖവി, ടി.എം.വി അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ ഫൈസി, സയ്യിദ് ഹുസൈൻ തങ്ങൾ കാക്കുനി, ബഹാവുദ്ദീൻ റഹ്മാനി, അബൂബക്കർ സിദ്ദീഖ് ദാരിമി, അബ്ദുറഊഫ് റഹ്മാനി, അബ്ദുറശീദ് റഹ്മാനി, സയ്യിദ് മെഹ്താബ് ജിഫ്‌രി, മുഹമ്മദലി പ്രസംഗിച്ചു.
Content Highlight: The best way to achieve ultimate success in life is to follow the paths shown by our great predecessors; Syed T.P.C Thangal










































