#Latest News #Iringannur #MD Ayurveda Exam
ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ആയുർവേദ ബിരുദാനന്തര ബിരുദ പരീക്ഷയിൽ സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങണ്ണൂരിർ സ്വദേശി ഡോ. അങ്കിത. ഛത്തീസ്ഗഡിലെ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ആയുഷ് ഹെൽത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ദ്രവ്യഗണവിജ്ഞാന വിഷയത്തിലാണ് ഡോ. അങ്കിത ഉന്നത വിജയം കൈവരിച്ചത്.
കണ്ണൂർ ഇന്ത്യൻ നാഷണൽ എയർപോർട്ട് ഓപ്പറേഷൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജരായ ഇരിങ്ങണ്ണൂർ ചന്ദ്രോത്ത് അരുൺ കൃഷ്ണയുടെ ഭാര്യയാണ് ഡോ. അങ്കിത. കുന്നത്തറ ഹരിതത്തിൽ ഹരിദാസിന്റെയും അജിതയുടെയും മകളാണ്.
ജൂൺ 5-ന് റായ്‌പൂർ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ നടന്ന സർവകലാശാലാ ബിരുദദാന ചടങ്ങിൽ വെച്ച്, ഛത്തീസ്ഗഡ് ഗവർണർ റമിൻ ദേഖ, മുഖ്യമന്ത്രി വിഷ്ണു ദേവ് സായി, ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജൈസ്വാൾ എന്നിവരിൽ നിന്നും ഡോ. അങ്കിത സ്വർണ്ണ മെഡലും ഒന്നാം റാങ്ക് സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
റായ്‌പൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ പഠനത്തിന് ശേഷമാണ് ഡോ. അങ്കിത ഈ നേട്ടം സ്വന്തമാക്കിയത്. മികവാർന്ന വിജയത്തിലൂടെ നാടിന് തന്നെ അഭിമാനമായിരിക്കുകയാണ് ഈ യുവ ഡോക്ടർ.
Content Highlight: Dr. Ankita secures first rank in MD Ayurveda exam











































