#Latest News #Vanimel #Disaster Management Workshop
വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ദുരന്തനിവാരണ ശിൽപ്പശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന ഉദ്ഘാടനം ചെയ്തു.
പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ശിൽപ്പശാലയിൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. രാജീവൻ അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് സാനിജ്, വി.കെ. ആദർശ് എന്നിവർ നേതൃത്വം നൽകി.
പരിപാടിയിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.സി. ഹസീന, രാജു അലക്സ്, ജനപ്രതിനിധികളായ സി.പി. വിനീശൻ, ടി. സുബൈർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. രാജു അലക്സ് സ്വാഗതമാശംസിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
Content Highlight: Disaster management workshop organized by Vanimel Grama Panchayat Administrative Committee











































