വളയം ഗവ. ഐ.ടി.ഐ.യിൽ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

വളയം ഗവ. ഐ.ടി.ഐ.യിൽ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
Jun 15, 2026 01:56 PM | By Krishnapriya S R
#Latest News #Valayam #Valayam Govt. ITI #Admission

വളയം: (nadapuram.truevisionnews.com) സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ.കളിലെ വിവിധ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വളയം ഗവ. ഐ.ടി.ഐ.യിലെ എൻ.സി.വി.ടി അംഗീകാരമുള്ള ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ, ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര കോഴ്‌സുകളിലേക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാവുന്നതാണ്.

എസ്.എസ്.എൽ.സി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2026 ആഗസ്റ്റ് ഒന്നിന് 14 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷാ ഫീസ് 100 രൂപയാണ്.

താൽപ്പര്യമുള്ളവർ ജൂൺ 30-നകം https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം, തൊട്ടടുത്തുള്ള സർക്കാർ ഐ.ടി.ഐ.യിൽ അപേക്ഷകൻ നേരിട്ടെത്തി രേഖകളുടെ പരിശോധന പൂർത്തിയാക്കേണ്ടതാണ്.

ഓൺലൈൻ പേയ്‌മെന്റ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0496-2461263, 9947161984 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Admission in Valayam Govt. ITI

#Latest News #Valayam #Valayam Govt. ITI #Admission

Next TV

Related Stories
ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

Jun 15, 2026 11:59 AM

ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ദുരന്തനിവാരണ...

Read More >>
അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു

Jun 15, 2026 11:45 AM

അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു

നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ

Jun 15, 2026 11:01 AM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ

വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ്...

Read More >>
Top Stories

News Roundup