#latest news #nadapuram #lottery #GST
നാദാപുരം:( nadapuram.truevisionnews.com ) ജിഎസ്ടി 40 ശതമാനം വർധിപ്പിച്ച് സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് യുണിയൻ സിഐടിയു നാദാപുരം ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു.
കല്ലാച്ചി ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡൻ്റ് സുജിത്ത് അർച്ചന അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി സി സി രതിഷ്, ജി ല്ലാ ജോ. സെക്രട്ടറി പി പ്രകാശൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ ഭാസ്കരൻ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം പി സി സജീവൻ നന്ദിയും പറഞ്ഞു.
Content Highlight: The central policy that is destroying the state lottery by increasing GST should be withdrawn













































