Jun 18, 2026 08:38 PM

#Latest News #Aadya-Patya Asian Championship #Gold Medal #Rana Fatima #Vanimel

വാണിമേൽ : (nadapuram.truevisionnews.com) ആട്യ - പാട്യ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീം അംഗം റന ഫാത്തിമയ്ക്ക് നാടിൻ്റെ സ്നേഹാദരം. വാണിമേൽ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ നടന്ന അനുമോദന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ ഉൽഘാടനം ചെയ്തു .

വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന അദ്ധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ടി ബാബു, ബനില സത്യൻ, വികസന കാര്യ സമിതി അധ്യക്ഷൻ കെ പി രാജീവൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി സി ഹസീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഷ്‌റഫ് കൊറ്റാല, ടി.കെ.വിജീഷ് ,സുബൈർ തയ്യുള്ളതിൽ, ശോഭ ലോകനാഥൻ, ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഷൗക്കത്തലി പുതിയോട്ടിൽ , കെ എൻ നാണു , എൻ കെ മുത്തലിബ്, സിപിസി ആലിക്കുട്ടി , സി കെ ജലിൽ, ജലീൽ കവൂർ, പാലക്കൂൽ കുഞ്ഞാലി, എന്നിവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദൻ സ്വാഗതം പറഞ്ഞു. ഭരണസമിതിയുടെ ഉപഹാരം പ്രസിഡണ്ട് ടി പ്രദീപ് കുമാർ നൽകി.

Content Highlight: Rana Fatima receives love and respect from the nation won the gold medal at the Aadya-Patya Asian Championship

#Latest News #Aadya-Patya Asian Championship #Gold Medal #Rana Fatima #Vanimel

Next TV

Top Stories










News Roundup






Entertainment News