Jun 19, 2026 01:24 PM

#Latest News #Nadapuram #Kallachi Government Commercial Institute #K.K. Nawaz

നാദാപുരം: (nadapuram.truevisionnews.com)  കല്ലാച്ചി ഗവ.കമേഴ്സ്യൽ ഇൻറ്റിറ്റ്യൂട്ടിലെ ലാബ് വിപുലീകരണത്തിന് കോഴിക്കോട് ജില്ലാപഞ്ചായത്ത് പത്ത് കമ്പ്യൂട്ടറുകൾ കൂടി ഉടൻ അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ നവാസ് പറഞ്ഞു.

കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മറ്റി കല്ലാച്ചി ഗവ.കമേഴ്സ്യൽ ഇൻറ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം.കെ അഷറഫ് അധ്യക്ഷനായി. മാധ്യമപ്രവത്തകരായ ചാലക്കര പുരഷു, കെ. കെ ശ്രീജിത്ത് എന്നിർ ക്ലാസെടുത്തു. ജിസിഐ സുപ്രണ്ട് രോഷിത പി , മാധ്യമപ്രവർത്തകരായ ബാലകൃഷ്ണൻ വെള്ളികുളങ്ങര, രാധാകൃഷ്ണൻ പി.കെ, സി രാഗേഷ്, മുഹമ്മദലി തിനൂർ, മുഹമ്മദ് പുറമേരി, അധ്യാപകരായ ആശ, രമ്യ, സംഗീത എന്നിവർ സംസാരിച്ചു.

ശ്രീഷ്‌ന, ഹംന, കൃഷ്ണ, ശ്രീഹരി, അനുഷ്‌ക, ആതിര എന്നിവർ നേതൃത്വം നൽകി. താലൂക്ക് പ്രസിഡൻ്റ് വൽത്സരാജ് മണലാട്ട് സ്വാഗതവും ആരതി നന്ദിയും പറഞ്ഞു.

Content Highlight: Kallachi Government Commercial Institute, K.K. Nawaz

#Latest News #Nadapuram #Kallachi Government Commercial Institute #K.K. Nawaz

Next TV

Top Stories










News Roundup