കാർ ഓട്ടോറിക്ഷയിൽ ഇടിച്ചതിനെച്ചൊല്ലി തർക്കം: യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; എട്ടുപേർക്കെതിരെ കേസ്

കാർ ഓട്ടോറിക്ഷയിൽ ഇടിച്ചതിനെച്ചൊല്ലി തർക്കം: യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; എട്ടുപേർക്കെതിരെ കേസ്
Jun 21, 2026 05:32 PM | By Krishnapriya S R
#Latest News #Edachery #Police Case

എടച്ചേരി: (nadapuram.truevisionnews.com) കാർ ഓട്ടോറിക്ഷയിൽ ഇടിച്ചതിനെത്തുടർന്നുള്ള തർക്കത്തിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. ജാതിയേരി പുളിയാവ് മതറ്റിൽ അജ്മൽ (32)നാണ് മർദ്ദനമേറ്റത്.

സംഭവത്തിൽ അജ്മലിന്റെ പിതാവ് യൂസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന 8 പേർക്കെതിരെ എടച്ചേരി പോലീസ് കേസെടുത്തു.കഴിഞ്ഞ ജൂൺ 17-ാം തീയതി വൈകിട്ട് ആറുമണിയോടെ നീലേച്ചുകുന്നിലാണ് സംഭവം.

അജ്മൽ ഓടിച്ച കാർ ഒരു ഓട്ടോറിക്ഷയിൽ ഇടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വാഹനം നിർത്താതെ പോയി എന്നാരോപിച്ച് പിന്നാലെ എത്തിയ എട്ടംഗ സംഘം അജ്മലിനെ തടഞ്ഞുനിർത്തുകയായിരുന്നു.

തുടർന്ന് പ്രതികൾ അജ്മലിനെ കൈകൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു എന്നാണ് പരാതി. സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Dispute over car hitting autorickshaw

#Latest News #Edachery #Police Case

Next TV

Related Stories
ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

Jun 21, 2026 04:49 PM

ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ്...

Read More >>
ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം

Jun 21, 2026 03:51 PM

ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം

കണ്ണൂർ വാണിയപ്പാറ സെമിത്തേരി, രണ്ട് മൃതദേഹങ്ങൾ, വിലങ്ങാട് സ്വദേശി ...

Read More >>
കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്

Jun 21, 2026 12:10 PM

കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്

കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, താൽക്കാലിക...

Read More >>
Top Stories