അഹമ്മദ് പുന്നക്കലിന് ചെക്യാട് ഭരണസമിതിയുടെ ആദരം; ഉജ്ജ്വല സ്വീകരണം നൽകി

അഹമ്മദ് പുന്നക്കലിന് ചെക്യാട് ഭരണസമിതിയുടെ ആദരം; ഉജ്ജ്വല സ്വീകരണം നൽകി
Jun 22, 2026 12:54 PM | By Krishnapriya S R
#Latest News #Chekkiyadu #Ahmed Punnakkal

ചെക്യാട്: (nadapuram.truevisionnews.com) കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കലിന് ചെക്യാട് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

പാറക്കടവിൽ വെച്ച് നടന്ന പരിപാടി കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ മേഖലയിൽ അഹമ്മദ് പുന്നക്കലിനുള്ള അറിവും അനുഭവസമ്പത്തും കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എം.എൽ.എ തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്തയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ അഹമ്മദ് പുന്നക്കൽ മറുപടി പ്രസംഗം നടത്തി.

പഞ്ചായത്ത് സെക്രട്ടറി ആഷിഖ് കെ. സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

Content Highlight: Ahmed Punnakkal, Chekyad Administrative Committee

#Latest News #Chekkiyadu #Ahmed Punnakkal

Next TV

Related Stories
പുറമേരി ബാങ്ക് ഇ. വി. കുമാരൻ സ്മാരക എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു

Jun 22, 2026 12:55 PM

പുറമേരി ബാങ്ക് ഇ. വി. കുമാരൻ സ്മാരക എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു

പുറമേരി ബാങ്ക്, ഇ. വി. കുമാരൻ, സ്മാരക എൻഡോവ്‌മെന്റുകൾ, വിതരണം...

Read More >>
ലോക സംഗീത ദിനം: സംഗീത അധ്യാപകൻ ടി. രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു

Jun 22, 2026 11:41 AM

ലോക സംഗീത ദിനം: സംഗീത അധ്യാപകൻ ടി. രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു

ലോക സംഗീത ദിനം, ടി. രാമചന്ദ്രൻ മാസ്റ്റർ,...

Read More >>
Top Stories










News Roundup






Entertainment News