Jun 23, 2026 11:34 AM

#Latest News #Nadapuram #DYFI protest #E-Toilet #Waiting Shed

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി ഇ-ടോയ്‌ലറ്റും വെയ്റ്റിങ് ഷെഡും നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങി.

നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറയുമായി പ്രവർത്തകർ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.

ഇ-ടോയ്‌ലറ്റ് നിർമാണം രണ്ടുദിവസത്തിനകം ആരംഭിക്കുമെന്ന ഉറപ്പ് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം പിൻവലിച്ചത്.

പ്രതിഷേധ പരിപാടികൾക്ക് സി.എച്ച്. രജീഷ്, പി. അഭിനന്ദ്, കെ. പ്രിജിൽ, സി.കെ. പ്രസാദ്, അമൽ ലാൽ എന്നിവർ നേതൃത്വം നൽകി.

Content Highlight: Nadapuram bus stand, DYFI protest, e-toilet, waiting shed

#Latest News #Nadapuram #DYFI protest #E-Toilet #Waiting Shed

Next TV

Top Stories










News Roundup