'കോടാന്തിരം': വാണിമേലിന്റെ മഴക്കാല ഓർമ്മകളുമായി ഒരു പുസ്തക പ്രകാശനം

'കോടാന്തിരം': വാണിമേലിന്റെ മഴക്കാല ഓർമ്മകളുമായി ഒരു പുസ്തക പ്രകാശനം
Jun 26, 2026 11:36 AM | By Anusree vc
#Latest News #Kodanthiram #Kalpetta Nayanan #Book Release #Vanimel

വാണിമേൽ:(nadapuram.truevisionnews.com) ഒരു നാടിന്റെ ആത്മാവിനെയും അതിന്റെ മഴക്കാല ഓർമ്മകളെയും ഹൃദയസ്പർശിയായി രേഖപ്പെടുത്തുന്ന അപൂർവ്വ ഗ്രന്ഥമാണ് 'കോടാന്തിരം' എന്ന് പ്രശസ്ത കവി കൽപ്പറ്റ നാരായണൻ പറഞ്ഞു. ബാണ്യേക്കാർ ബുക്സ് പ്രസിദ്ധീകരിച്ച 'കോടാന്തിരം: ഒരു ദേശം നനഞ്ഞ മഴക്കാലങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇല്ലസ്ട്രേറ്റർ കെ. ഷെരിഫ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. സി. കെ. മൊയ്തു മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തക പരിചയം നടത്തി. എഡിറ്റർ കെ. പി. റഷീദ്, വാണിമേലിന്റെ മണ്ണിനെയും മനുഷ്യരെയും സംസ്കാരത്തെയും ജീവിതാനുഭവങ്ങളെയും മഴയുടെ പശ്ചാത്തലത്തിൽ പുസ്തകം ആവിഷ്കരിച്ച നാൾവഴികൾ അവതരിപ്പിച്ചു. 26 എഴുത്തുകാരുടെ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.

അഷ്റഫ് കൊറ്റാല, പി. പി. സൗദ, ടി. പി. കുമാരൻ, ചാലക്കണ്ടി ജലീൽ, ഫൈസൽ സി. കെ, റഷീദ് കോടിയൂറ, ശിഹാബ് കെ. പി, ഷഫീന ടി. എൻ. കെ, ഹാജറ യൂസുഫ്, സി. വി. അഷ്റഫ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'മഴയിരുത്തം' സംവാദ പരിപാടിയിൽ എം. എ. വാണിമേൽ മോഡറേറ്ററായിരുന്നു. ടി. പി. കുഞ്ഞബ്‌ദുല്ല മാസ്റ്റർ, കെ. ചന്തു മാസ്റ്റർ, എൻ. പി. ചന്ദ്രൻ മാസ്റ്റർ, സി. കെ. സുബൈർ, ദിവ്യ ഡി, ജസ്ല മുഹമ്മദ്, മീത്തൽ മൊയ്തു, എൻ. കെ. കുഞ്ഞാലി, കെ. കെ. സുബൈർ, കെ. എൻ. ജാഫർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Content Highlight: Kodanthiram Book, Book Release, Vanimel, Kalpetta Narayanan

#Latest News #Kodanthiram #Kalpetta Nayanan #Book Release #Vanimel

Next TV

Related Stories
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: നാദാപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' വിളംബര റാലിയും ലഹരി വിരുദ്ധ സംഗമവും സംഘടിപ്പിച്ചു

Jun 26, 2026 12:11 PM

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: നാദാപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' വിളംബര റാലിയും ലഹരി വിരുദ്ധ സംഗമവും സംഘടിപ്പിച്ചു

ലഹരിവിരുദ്ധദിനം, ലഹരി വിരുദ്ധ റാലി, ഓപ്പറേഷൻ തൂഫാൻ, നാദാപുരം, കെ എം അഭിജിത്ത്...

Read More >>
കഞ്ചാവുവേട്ട; എടച്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 26, 2026 10:47 AM

കഞ്ചാവുവേട്ട; എടച്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവ് പിടികൂടി, കഞ്ചാവുവേട്ട, എടച്ചേരി, യുവാവ്...

Read More >>
നെഞ്ചുനീറി  ജന്മനാട്; ഖത്തർ അപകടത്തിൽ മരിച്ച അർജുന് വിട നൽകി ഉറ്റവർ, മൃതദേഹം സംസ്കരിച്ചു

Jun 26, 2026 09:15 AM

നെഞ്ചുനീറി ജന്മനാട്; ഖത്തർ അപകടത്തിൽ മരിച്ച അർജുന് വിട നൽകി ഉറ്റവർ, മൃതദേഹം സംസ്കരിച്ചു

അർജുന്റെ മൃതദേഹം സംസ്കരിച്ചു, ഖത്തറിലെ അപകടം , ഖത്തറിലെ റാസ്...

Read More >>
കണ്ണീർ നോവായി നാട്; ഖത്തർ റാസ് ലഫാൻ ദുരന്തം, അപകടത്തിൽ മരിച്ച അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Jun 26, 2026 08:01 AM

കണ്ണീർ നോവായി നാട്; ഖത്തർ റാസ് ലഫാൻ ദുരന്തം, അപകടത്തിൽ മരിച്ച അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു

ഖത്തർ റാസ് ലഫാൻ ദുരന്തം, അപകടത്തിൽ മരിച്ച അർജുന്റെ മൃതദേഹം...

Read More >>
വെള്ളംകലർന്ന പെട്രോൾ? കല്ലാച്ചിയിൽ പെട്രോൾ പമ്പിൽ പ്രതിഷേധവുമായി നാട്ടുകാർ

Jun 25, 2026 10:00 PM

വെള്ളംകലർന്ന പെട്രോൾ? കല്ലാച്ചിയിൽ പെട്രോൾ പമ്പിൽ പ്രതിഷേധവുമായി നാട്ടുകാർ

കല്ലാച്ചിയിൽ പെട്രോൾ പമ്പിൽ പ്രതിഷേധവുമായി നാട്ടുകാർ...

Read More >>
Top Stories

News Roundup

Entertainment News