നാദാപുരം ഗ്രാമപഞ്ചായത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും; ഓണക്കാല പച്ചക്കറി കൃഷിക്ക് തുടക്കം

നാദാപുരം ഗ്രാമപഞ്ചായത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും; ഓണക്കാല പച്ചക്കറി കൃഷിക്ക് തുടക്കം
Jul 1, 2026 01:05 PM | By Krishnapriya S R
#Latest News #Nadapuram #Onam Vegetable Cultivation #Nadapuram Grama Panchayat

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഇതിനോടൊപ്പം കൃഷിവകുപ്പിന്റെ ഓണക്കാല പച്ചക്കറി കൃഷി പദ്ധതിയായ 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' പരിപാടിക്കും ഔദ്യോഗികമായി തുടക്കം കുറിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സംഫീറ മൂന്നാം കനി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. കെ. എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അശ്വതി വിനോദ സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് സീമ പി. നന്ദിയും രേഖപ്പെടുത്തി.

പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, കാന്താരി മുളക് തൈകൾ, തെങ്ങിൻ തൈകൾ എന്നിവ കർഷകർക്ക് വിതരണം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റംല ടീച്ചർ, പി. വി. വിജയലക്ഷ്മി ടീച്ചർ, വി. അബ്‌ദുൾ ജലീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ പാട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ സി. കെ. രാജേഷ്, വി. വിനീഷ്, കാർഷിക വികസന സമിതി അംഗം സി. എച്ച്. ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Content Highlight: Onam vegetable cultivation in Nadapuram Grama Panchayat

#Latest News #Nadapuram #Onam Vegetable Cultivation #Nadapuram Grama Panchayat

Next TV

Related Stories
ഓപ്പറേഷൻ തൂഫാൻ: ഭൂമിവാതുക്കൽ എംഎൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 1, 2026 12:58 PM

ഓപ്പറേഷൻ തൂഫാൻ: ഭൂമിവാതുക്കൽ എംഎൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഭൂമിവാതുക്കൽ എംഎൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ...

Read More >>
ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് സിപിഐ എം നേതാക്കൾ

Jul 1, 2026 12:38 PM

ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് സിപിഐ എം നേതാക്കൾ

ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐ എം...

Read More >>
നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തൂണേരി സ്വദേശിയായ രോഗി മരിച്ചു

Jul 1, 2026 11:07 AM

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തൂണേരി സ്വദേശിയായ രോഗി മരിച്ചു

നാദാപുരം താലൂക്ക് ആശുപത്രി ചികിത്സാപ്പിഴവ് മരണം,കോഴിക്കോട് മെഡിക്കൽ കോളേജ്, നാദാപുരത്തെ രോഗിയുടെ ...

Read More >>
Top Stories

News Roundup

Entertainment News