#Latest News #Nadapuram #Accident In Kallachi
നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി-വാണിയൂർ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരിരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. മെയ് 23-ന് വൈകുന്നേരം 5.15-ഓടെ കണ്ണോത്ത് താഴകുനിയിൽ വെച്ചാണ് അപകടം നടന്നത്. കുമ്മങ്കോട് സ്വദേശി പുതുക്കിടി സുഹാന (29) നാണ് പരിക്കേറ്റത്.
സുഹാന തന്റെ KL 18 U 4291 നമ്പർ സ്കൂട്ടറിൽ യാത്ര ചെയ്യവേ ഇവർക്ക് മുന്നിലായി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന KL 18 AE 1955 നമ്പർ സ്കൂട്ടർ, ഇൻഡിക്കേറ്റർ ഇടാതെ പെട്ടെന്ന് വലത്തോട്ട് തിരിച്ച് പരാതിക്കാരിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുഹാനയുടെ വലത് കാൽമുട്ടിന് സാരമായ പരിക്കേൽക്കുകയും ലിഗ്മെന്റ് പൊട്ടുകയും ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് യാത്രക്കാരിക്ക് പരിക്കേൽപ്പിച്ച സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: Woman injured in scooter collision in Kallachi













































