തോട്ടിൽ മാലിന്യം തള്ളുന്നു; നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന് പരാതി

തോട്ടിൽ മാലിന്യം തള്ളുന്നു; നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന് പരാതി
Jul 4, 2026 05:39 PM | By Fidha Parvin
#Latest news #Nadapuram #Garbage dumped #Food courts

നാദാപുരം:(nadapuram.truevisionnews.com)   നാദാപുരം അർദ്ധരാത്രി വരെ ആളുകൾ നിറയുന്ന ഫുഡ് കോർട്ടുകളാണ് നാദാപുരത്ത് ഏറെയും . എന്നാൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലെന്ന് പരാതി. ഉച്ചിഷ്ട മാലിന്യങ്ങൾ തള്ളുന്നത് പൊതു ജലാശയങ്ങളിലാണ്.

പ്രദേശത്തെ പ്രധാന ജലാശയങ്ങളിൽ ഒന്നായ കക്കംവെള്ളി തോട്ടിലേക്കും പൊതു ഓടകളിലേക്കും വ്യാപകമായി ഹോട്ടൽ അവശിഷ്ടങ്ങൾ തള്ളുന്നതായി നാട്ടുകാർ. മേഖലയിൽ പ്രവർത്തിക്കുന്ന ഫുഡ് കോർട്ടിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുമാണ് തോട്ടിലേക്ക് നിക്ഷേപിക്കുന്നത്.

കഴിഞ്ഞ ദിവസം കക്കംവെള്ളിയിലെ സ്ഥാപനത്തിൽ നിന്നും മാലിന്യം തോട്ടിൽ തള്ളുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിലെ മാലിന്യങ്ങൾ തോട്ടിൽ കൊണ്ടുവന്നു കളയുന്നതായി കണ്ടെത്തിയത്.

പ്രദേശവാസികൾ ആശ്രയിക്കുന്ന കക്കംവെള്ളി തോട് ഇത്തരത്തിൽ വൻതോതിൽ മലിനമാക്കുന്നത് കടുത്ത ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. പ്രദേശത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇത് കാരണമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച നാട്ടുകാർ വൻ പ്രതിഷേധത്തിലാണ്.

തുച്ഛമായ പണം നൽകി ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജലാശയങ്ങൾ മലിനമാക്കുന്ന ഫുഡ് കോർട്ട് അധികൃതർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിനോടും ആരോഗ്യ വകുപ്പിനോടും നാട്ടുകാർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയും നടപടിയും ഉണ്ടായില്ലെങ്കിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Content Highlight: Garbage is dumped in the landfills at many of the food courts in Nadapuram

#Latest news #Nadapuram #Garbage dumped #Food courts

Next TV

Related Stories
കക്കൂസ് മാലിന്യം റോഡിൽ; വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും

Jul 4, 2026 05:57 PM

കക്കൂസ് മാലിന്യം റോഡിൽ; വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും

കക്കൂസ് മാലിന്യം, വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും, ഉദ്യോഗസ്ഥരുടെ നിസംഗത,...

Read More >>
സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

Jul 4, 2026 04:56 PM

സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം...

Read More >>
ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

Jul 4, 2026 11:18 AM

ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

നാദാപുരത്ത് സ്‌കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര...

Read More >>
Top Stories










News Roundup






Entertainment News