#Latest News #Nadapuram #Mappila Arts Academy #Kalalaya snehadooth
നാദാപുരം: (nadapuram.truevisionnews.com) 'കലയാണ് ലഹരി' എന്ന ശീർഷകത്തിൽ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലാലയ സ്നേഹദൂത് തുടങ്ങി. ജില്ലാതല ഉദ്ഘാടനം നാദാപുരം ചെക്യാട് മലബാർ വിമൻസ് കോളേജിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് നിർവഹിച്ചു.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി നമുക്ക് വലിയ പ്രതീക്ഷ നൽകുകയാണെന്നും ലഹരി സംഘത്തിന്റെ കരങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട്
എം കെ അഷ്റഫ് ചടങ്ങിൽ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈന ഷമീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി സ്നേഹ സന്ദേശം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കൊടുവള്ളി സ്വാഗതം പറഞ്ഞു. കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവൻ രതീഷ്, മനശാസ്ത്ര വിഭാഗം തലവൻ ടി കെ നിയാസ്, ഫുഡ് ടെക്നോളജി വിഭാഗം തലവൻ അർജുൻ കട്യാട്ട്, അക്കാദമി ജില്ലാ ഭാരവാഹികളായ സുലൈമാൻ മണ്ണാറത്ത്, ഫസൽ വെള്ളായിക്കോട്,


കെ കെ അബൂബക്കർ മാസ്റ്റർ, നാദാപുരം ചാപ്റ്റർ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ, ജനറൽ സെക്രട്ടറി സി കെ അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധികളായ സഹറ, സനിക, മെഹറുനിസ എന്നിവർ സംസാരിച്ചു. സംഗീത വിരുന്നിന് സഫീർ ജി കെ, ഷൗക്കത്ത് വാണിമേൽ, അശ്മിൽ, സഫ അഹമ്മദ്, ഫസ്മിയ എന്നിവർ നേതൃത്വം നൽകി.
Content Highlight: 'Kalalaya snehadooth' initiative launched in Nadapuram,
#Latest News #Nadapuram #Mappila Arts Academy #Kalalaya snehadooth













































