#Latest News #Kannur University #PhD Physics #Nadapuram #Ilyas C.T.
നാദാപുരം: (nadapuram.truevisionnews.com) ഫിസിക്സ് വിഷയത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി നാദാപുരം സ്വദേശി ഇല്ല്യാസ് സി.ടി. ‘കോപ്പർ അധിഷ്ഠിത ക്വാട്ടേണറി തിൻ ഫിലിം പദാർത്ഥങ്ങളുടെ നിർമ്മാണവും സവിശേഷത പഠനവും’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. തിൻ ഫിലിം സോളാർ സെല്ലുകൾക്കും സൂപ്പർകപ്പാസിറ്റർ ഉപയോഗങ്ങൾക്കും വലിയ സാധ്യതയുള്ള വിഷയമാണിത്.
പയ്യന്നൂർ കോളേജിലെ ഫിസിക്സ് ഗവേഷണ കേന്ദ്രത്തിൽ പ്രൊഫ. (ഡോ.) കെ.സി. പ്രീതയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം പൂർത്തിയാക്കിയത്. നിലവിൽ നാദാപുരം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഫിസിക്സ് വിഭാഗം അധ്യാപകനാണ് ഇദ്ദേഹം.
റിപ്പൺ വാളത്തൂർ സ്വദേശികളായ സി.ടി. ഹംസയുടെയും സുലൈഖയുടെയും മകനാണ്. പാറാട് അൽബിർ സ്കൂൾ അധ്യാപിക ജസീലയാണ് ഭാര്യ. ഇല്ല്യാസിന്റെ ഈ നേട്ടത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
Content Highlight: Nadapuram Native Ilyas CT Awarded PhD in Physics from Kannur University
#Latest News #Kannur University #PhD Physics #Nadapuram #Ilyas C.T.













































