---
title: "' കുട്ടികൂട്ടത്തിന് പുത്തൻ വണ്ടി'; നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിന് പുതിയ വാൻ കൈമാറി"
english_title: "Nadapuram North MLP School Gets New Van: Key Handover Ceremony Held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372821/nadapuram-north-mlp-school-new-van-key-handover"
published_at: "2026-07-16T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5901b6b2078_nadapuram-north-mlp-school-new-van-key-handover.jpg"
keywords: ["Nadapuram News", "School Van", "Nadapuram North MLP School"]
---

# ' കുട്ടികൂട്ടത്തിന് പുത്തൻ വണ്ടി'; നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിന് പുതിയ വാൻ കൈമാറി

> **Lead Summary:** നാദാപുരം: നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിനായി മാനേജിംഗ് കമ്മിറ്റി പുതുതായി വാങ്ങിയ സ്കൂൾ വാനിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു.മാനേജിംഗ് കമ്മിറ്റി ട്രഷറർ കണ്ണോത്ത് കുഞ്ഞാലി ഹാജി വാനിന്റെ താക്കോൽ സ്കൂൾ അധികൃതർക്ക് കൈമാറി.

## Article Content

നാദാപുരം: നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിനായി മാനേജിംഗ് കമ്മിറ്റി പുതുതായി വാങ്ങിയ സ്കൂൾ വാനിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു.മാനേജിംഗ് കമ്മിറ്റി ട്രഷറർ കണ്ണോത്ത് കുഞ്ഞാലി ഹാജി വാനിന്റെ താക്കോൽ സ്കൂൾ അധികൃതർക്ക് കൈമാറി.

പി.ടി.എ. പ്രസിഡന്റ് ഷഹീർ മുറിച്ചാണ്ടി, പ്രധാനാധ്യാപകൻ ഫൈസൽ മാസ്റ്റർ എന്നിവർ ചേർന്ന് താക്കോൽ ഏറ്റുവാങ്ങി.ചടങ്ങിൽ സ്കൂൾ മാനേജർ എൻ.കെ. കുഞ്ഞാലി മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ മാസ്റ്റർ നന്തോത്ത്, മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഒ.പി. അബ്ദുള്ള, കണ്ണോളി അഹമ്മദ്, കീപ്രത്ത് അന്ത്രു, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി റഹീം കോറോത്ത് എന്നിവർ പങ്കെടുത്തു.

വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര സാധ്യമാക്കുന്നതിനും വിദൂര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ സൗകര്യം ഒരുക്കുന്നതിനുമായാണ് പുതിയ വാൻ വാങ്ങിയതെന്ന് മാനേജിംഗ് കമ്മിറ്റി അറിയിച്ചു. സ്കൂളിലെ അധ്യാപകർ, ജീവനക്കാർ, ഡ്രൈവർമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ വാഹനം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372821/nadapuram-north-mlp-school-new-van-key-handover)