#Latest News #Chekyad Panchayat #Teachers' Gathering #Chekyadu
നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'അധ്യാപക സംഗമം 2026' ശ്രദ്ധേയമായി. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ, വിദ്യാഭ്യാസ രംഗത്ത് സേവനമനുഷ്ഠിച്ച് വിരമിച്ച അധ്യാപകരെ ആദരിക്കുകയും, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനമർപ്പിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ നിസ്വാർത്ഥ സേവനവും വിദ്യാർത്ഥികളുടെ അക്കാദമിക മികവും നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ പഠനത്തിനൊപ്പം മികച്ച പെരുമാറ്റരീതികളും ശീലിക്കണമെന്നും, ഇതിനായി പഞ്ചായത്തിൽ പുതിയ 'മാനർസ്' (Manners) വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സി.എച്ച്. ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ അഹമ്മദ് കുറുവയിൽ, സി.കെ. ജമില, സഫിയ വയലോളി, കെ.കെ. അബ്‌ദുള്ള, കെ. ദ്വര, കെ. ബിജ, നുസ്രത്ത് രയരോത്ത്, എം.പി. മൈമൂനത്ത്, സലിം ചെക്യാട്, നസിയത്ത് മാമുണ്ടേരി, റൈഹാനത്ത് പാറേമ്മൽ, ആത്തിക്ക മുഹമ്മദ് എന്നിവരും, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.കെ. ഖാലിദ്, സെക്രട്ടറി മുഹമ്മദ് ആശിഖ് എന്നിവരടക്കം വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖർ ആശംസകൾ നേർന്നു.
Content Highlight: Chekyad Grama Panchayat Adhyapaka Sangam 2026 Teachers Students Honored
#Latest News #Chekyad Panchayat #Teachers' Gathering #Chekyadu











































