#DYFI #Power Cut #UDF Government #Kallachi #Nadapuram #KSEB #Protest
നാദാപുരം: (nadapuram.truevisionnews.com) നീണ്ട പത്ത് വർഷത്തിനുശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഡിവൈഎഫ്ഐ കുറ്റിപ്രം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.കല്ലാച്ചി ടൗണിലും കെഎസ്ഇബി ഓഫീസിനു മുന്നിലും മെഴുകുതിരി വിതരണം നടത്തിയാണ് പ്രതിഷേധം അറിയിച്ചത്.
ഇരുട്ടിലായ ജനജീവിതത്തിന് സർക്കാർ പരിഹാരം കാണണമെന്നും വൈദ്യുതി വിതരണത്തിൽ ഉടൻ ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി എ.കെ. ബിജിത്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖലയെ തകർക്കുന്ന നയങ്ങളാണ് നിലവിലെ സർക്കാർ നടപ്പിലാക്കുന്നതെന്നും ഇത് സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കുട്ടികൾക്ക് പഠിക്കാനും വീട്ടമ്മമാർക്ക് പാചകം ചെയ്യാനും ചെറുകിട വ്യാപാരികൾക്ക് ജോലി ചെയ്യാനും പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷഹറാസ് പി.പി, മേഖലാ സെക്രട്ടറി ജിഷ്ണു കെ.കെ, നിധിൻ സി.കെ, ഷഹീഷ, ആര്യ, അനഘ് കൃഷ്ണ, വിപിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളം പവർകട്ടില്ലാത്ത സംസ്ഥാനമായിരുന്നെന്നും എന്നാൽ ഭരണം മാറിയതോടെ മണിക്കൂറുകളോളം നീളുന്ന വൈദ്യുതി മുടക്കം പതിവായെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്ന പവർകട്ട് ഉടൻ പിൻവലിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ മുന്നറിയിപ്പ് നൽകി.
Content Highlight: DYFI Protest Against Power Cut in Kallachi, Candles Distributed at KSEB Office
#DYFI #Power Cut #UDF Government #Kallachi #Nadapuram #KSEB #Protest














































