#Latest News #Oommen Chandy #Nadapuram #Congress #Youth Congress #Remembrance
നാദാപുരം: (nadapuram.truevisionnews.com) ജനകീയനായ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നാദാപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ യോഗങ്ങൾ, പുഷ്പാർച്ചന, നേത്രപരിശോധനാ ക്യാമ്പ്, പരിസര ശുചീകരണം, പുസ്തക വിതരണം എന്നിവ നടന്നു.
യൂത്ത് കോൺഗ്രസ് തുണേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലപ്പുറത്ത് അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഖില മര്യാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ടി.പി. ജസീർ അധ്യക്ഷത വഹിച്ചു. ഫസൽ മാട്ടാൻ, വി.കെ. രജീഷ്, സുരേന്ദ്രൻ കേളോത്ത്, എൻ.കെ. അഭിഷേക്, സുധ സത്യൻ, എ.പി. റിയാസ്, റാഷിദ് കുനിയിൽ എന്നിവർ സംസാരിച്ചു.
എടച്ചേരിയിൽ നടന്ന അനുസ്മരണ ചടങ്ങുകൾ നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി കളിയാംവെള്ളിയിലെ സർക്കാർ സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു.
മണ്ഡലം പ്രസിഡന്റ് ടി.കെ. മോട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ. ദാമോദരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് നേതാവ് പി.കെ. മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. പവിത്രൻ മാസ്റ്റർ, സെക്രട്ടറി സി. പവിത്രൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി പി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി. അനീഷ് സ്വാഗതവും മുകുന്ദൻ വണ്ണാണ്ടിയിൽ നന്ദിയും പറഞ്ഞു.


നാദാപുരത്ത് നടന്ന അനുസ്മരണ യോഗം യു.ഡി.എഫ് കൺവീനർ പി.കെ. ദാമു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനിഷ് അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. അഖില മര്യാട്ട്, കോടിക്കണ്ടി മൊയ്തു, പി.പി. മൊയ്തു, എ.പി. ജയേഷ്, പി. വിജയലക്ഷ്മി ടീച്ചർ, എം.വി. കുഞ്ഞമ്മദ്, ടി. രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
തുണേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോകൻ തൂണേരി അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ മാസ്റ്റർ, യു.കെ. വിനോദ് കുമാർ, വി.കെ. രജീഷ്, ഫസൽ മാട്ടാൻ, കെ. മധു മോഹനൻ, സജീവൻ കുറ്റിയിൽ, ടി.പി. ജസീർ, എ.പി. സുധ, എൻ.കെ. അഭിഷേക്, സുനിൽ പാലിനാണ്ടി എന്നിവർ പ്രസംഗിച്ചു.
വാണിമേലിൽ നടന്ന അനുസ്മരണ പരിപാടികൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു. എൻ.കെ. മുത്തലിബ് അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞാലി മാസ്റ്റർ, അനസ് നങ്ങാണ്ടി, എം.ടി. ഹരിദാസൻ, ഷെബി സെബാസ്റ്റ്യൻ, കെ.പി. മൊയ്തു ഹാജി, യു.പി. ജയേഷ് കുമാർ, കെ. ബാലകൃഷ്ണൻ, ശോഭ എം.കെ, ഡോൺ തോമസ്, രവി വയലിൽ, ലത്തീഫ് കുണ്ടിൽ എന്നിവർ സംസാരിച്ചു.
ഇരിങ്ങണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. ചെക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. അബൂബക്കർ ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.പി. അഖിൽ അധ്യക്ഷത വഹിച്ചു.
Content Highlight: Oommen Chandy Death Anniversary Youth Congress Remembrance Chalappuram
#Latest News #Oommen Chandy #Nadapuram #Congress #Youth Congress #Remembrance













































