#Latest News #Thuneri #Road Accident #Nadapuram Police
തൂണേരി: (nadapuram.truevisionnews.com) തൂണേരിയിൽ വയോധികനെ അമിതവേഗതയിലെത്തിയ മോട്ടോർ സൈക്കിൾ ഇടിച്ചതായി പരാതി. തൂണേരി സ്വദേശിയായ തുമ്പോളിപ്പോയിൽ കുമാരനാണ് (65) പരിക്ക് പറ്റിയത്. കുമാരന്റെ മൂക്കിന്റെ പാലത്തിനും വലതു കണ്ണിന് താഴെയുള്ള എല്ലിനും പൊട്ടലേറ്റതായും പരാതിയിൽ പറയുന്നു. ജൂലൈ 17-ന് രാത്രി പത്ത് മണിയോടെ ചെക്കായി മുക്കിലായിരുന്നു അപകടം.
പാറക്കടവ് ഭാഗത്തുനിന്ന് വീട്ടിലേക്ക് നടന്നു വരികയായിരുന്ന ഇയാളെ, തൂണേരി ഭാഗത്തുനിന്ന് അശ്രദ്ധമായെത്തിയ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇടിച്ചത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാഹനമോടിച്ച ബൈക്ക് ഡ്രൈവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
Content Highlight: Elderly Man Injured in Bike Accident at Thuneri Case Registered













































