---
title: "റഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഗീത സായാഹ്നം 24ന്"
english_title: "Rafi Foundation Nadapuram Chapter Musical Evening and Cultural Meet on July 24"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373993/rafi-foundation-nadapuram-musical-evening-july-24"
published_at: "2026-07-22T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60dafc71cb3_rafi-foundation-nadapuram-musical-evening-july-24.jpg"
keywords: ["Latest News", "Rafi Foundation", "Nadapuram", "Musical Evening", "Mohammed Rafi Songs"]
---

# റഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഗീത സായാഹ്നം 24ന്

> **Lead Summary:** ​നാദാപുരം: മുഹമ്മദ് റാഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീത സായാഹ്നവും ഗാനമേളയും, സാംസ്കാരിക സമ്മേളനവും ഈ മാസം 24-ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതൽ നാദാപുരത്ത് നടക്കും.

## Article Content

​നാദാപുരം: മുഹമ്മദ് റാഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീത സായാഹ്നവും ഗാനമേളയും, സാംസ്കാരിക സമ്മേളനവും ഈ മാസം 24-ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതൽ നാദാപുരത്ത് നടക്കും.

5 മാണിക്ക് സാംസ്കാരിക സമ്മേളനവും കലാകാരന്മാരെ ആദരിക്കലും ശേഷം സംഗീത പരിപാടിയും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

​നാദാപുരം ടെലിഫോൺ എക്സ് ചേഞ്ചിന് സമീപം വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ ഗായകർ പങ്കെടുക്കും. നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ അവിസ്മരണീയമായ ഇടം നേടിയ മുഹമ്മദ് റഫിയുടെയും മറ്റ് പ്രമുഖ ഗായകരുടെയും ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയാണ് ഗാനമേള ഒരുക്കിയിരിക്കുന്നത്.

സംഗീത പ്രേമികളായ മുഴുവൻ ആളുകളും പരിപാടിയിൽ പങ്കെരുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വാർത്താസമ്മേളനത്തിൽ റഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ ഭാരവാഹികളായ വയലോളി അബ്ദുല്ല, എം ഇ ടി ചെയർമാൻ യൂനുസ് ഹസൻ, അലി കരയത്ത്, കെ.കെ.സി.ഹമീദ്, ടി.സി.മജീദ്, അബ്ദുദുല്ല കല്ലൻറവിട എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373993/rafi-foundation-nadapuram-musical-evening-july-24)