തെരുവുനായ ശല്യം രൂക്ഷം; വീടിന്റെ മുറ്റത്ത് കളിച്ചുനിൽക്കെ ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ
adimage

തെരുവുനായ ശല്യം രൂക്ഷം; വീടിന്റെ മുറ്റത്ത് കളിച്ചുനിൽക്കെ ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ

തെരുവുനായ ശല്യം രൂക്ഷം; വീടിന്റെ മുറ്റത്ത് കളിച്ചുനിൽക്കെ ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ adimage adimage
2026-07-23T10:46:00 | By Krishnapriya S R
#Latest News #Vilatapuram #Stray Dog Attack #Nadapuram #Child Injured

നാദാപുരം: (nadapuram.truevisionnews.com) വിലാതപുരത്ത് തെരുവുനായുടെ കടിയേറ്റ് ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ. കടയങ്കോട്ട് താഴക്കുനി ബിനീഷിന്റെ മകൻ ദാൻദേവനാണ് (6)കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. എടച്ചേരി നരിക്കുനി യു.പി. സ്കൂൾ യുകെജി വിദ്യാർഥിയാണ് കുട്ടിയാണ് ദേവൻ.

വിലാതപുരം റേഷൻ ഷോപ്പിന് സമീപത്തെ വീടിന്റെ മുറ്റത്തുവെച്ചാണ് കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ തുടയുടെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധവും ആശങ്കയും ഉയരുന്നുണ്ട്. ജനവാസ മേഖലകളിൽ അടക്കം തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തുന്നത് കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്.

വീടുകളിലെ മുറ്റത്ത് കളിച്ചുനിൽക്കുന്ന കുട്ടികൾക്ക് നേരെ പോലും നായ്ക്കളുടെ ആക്രമണമുണ്ടാകുന്നത് വലിയ തോതിലുള്ള അമർഷത്തിനാണ് കാരണമായിരിക്കുന്നത്. തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും, അടിയന്തരമായി പഞ്ചായത്ത് അധികൃതർ ഇടപെട്ട് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.

പേവിഷബാധയടക്കമുള്ള ഭയം നിലനിൽക്കുന്നതിനാൽ അടിയന്തര ഘട്ടങ്ങളിൽ നായ്ക്കളെ പിടികൂടി മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.


Content Highlight: 6 Year Old Boy Injured In Stray Dog Attack At Vilatapuram

#Latest News #Vilatapuram #Stray Dog Attack #Nadapuram #Child Injured

adimage

Next TV

adimage
Related Stories
കല്ലിൽ കുഞ്ഞബ്ദുള്ളയുടെ വേർപാട്; വാണിമേലിൽ സർവകക്ഷി അനുശോചനം

Jul 23, 2026 09:44 AM

കല്ലിൽ കുഞ്ഞബ്ദുള്ളയുടെ വേർപാട്; വാണിമേലിൽ സർവകക്ഷി അനുശോചനം

കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് നേതാവ് കല്ലിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ വാണിമേലിൽ സർവകക്ഷി അനുശോചനയോഗം. രാഷ്ട്രീയ നേതാക്കൾ...

Read More >>
ഡൽഹിയിലെ അതിക്രമം; ഇരിങ്ങണ്ണൂരിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം

Jul 23, 2026 09:30 AM

ഡൽഹിയിലെ അതിക്രമം; ഇരിങ്ങണ്ണൂരിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം

ഡൽഹിയിൽ പ്രതിപക്ഷ നേതാക്കൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനം...

Read More >>
ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: നാദാപുരത്ത് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്

Jul 22, 2026 10:12 PM

ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: നാദാപുരത്ത് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്

ഡൽഹിയിൽ പൊരുതുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നാദാപുരം ബ്ലോക്ക് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് നടത്തി. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം പി. താജുദ്ദീൻ...

Read More >>
adimageadimage
കനത്ത മഴയിൽ നാശനഷ്ടം: പുറമേരിയിൽ വീടിന്റെ മതിൽ‌ തകർന്നുവീണു

Jul 22, 2026 08:44 PM

കനത്ത മഴയിൽ നാശനഷ്ടം: പുറമേരിയിൽ വീടിന്റെ മതിൽ‌ തകർന്നുവീണു

കനത്ത മഴയെ തുടർന്ന് പുറമേരി കേളോത്ത് മൂസ്സഹാജിയുടെ വീടിന്റെ മതിൽ തകർന്ന് റോഡിൽ വീണു. കാറ് യാത്രികൻ സമയത്ത് വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി....

Read More >>
ദാഹം തീർത്ത് കാരുണ്യം; അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു

Jul 22, 2026 08:36 PM

ദാഹം തീർത്ത് കാരുണ്യം; അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു

നാദാപുരം ജംകോ സൊലൂഷൻ ഉടമ കുറ്റിയിൽ ജമാൽ ഹാജി അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സൗജന്യ വാട്ടർ പ്യൂരിഫയർ നൽകി. പ്രതിദിനം 400-ലധികം രോഗികൾക്ക് ശുദ്ധജലം...

Read More >>
റഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഗീത സായാഹ്നം 24ന്

Jul 22, 2026 08:29 PM

റഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഗീത സായാഹ്നം 24ന്

മുഹമ്മദ് റഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഗീത സായാഹ്നവും സാംസ്കാരിക സമ്മേളനവും ജൂലൈ 24ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നാദാപുരം ടെലിഫോൺ...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage