---
title: "ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Qatar Road Accident vanimel Native Mohammed Dies Rayyan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374408/qatar-road-accident-vanimel-mohammed-dies-rayyan"
published_at: "2026-07-24T17:29:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6a6353a765ea4_qatar-road-accident-nadapuram-mohammed-dies-rayyan.jpg"
keywords: ["Qatar", "Road Accident", "vanimel native death", "Pravasi", "KMCC"]
---

# ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** നാദാപുരം : ഖത്തറിലുണ്ടായ വാഹനാപകടത്തിൽ വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം. വാണിമേൽ കല്ലേരിന്റെവിടെ മുഹമ്മദ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

## Article Content

നാദാപുരം : ഖത്തറിലുണ്ടായ വാഹനാപകടത്തിൽ വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം. വാണിമേൽ കല്ലേരിന്റെവിടെ മുഹമ്മദ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ കേളോത്തുംപൊയിൽ ഇർഫാന (നരിപ്പറ്റ മോന്തോമ്മൽ). മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. പിതാവ് : പി പി മൊയ്തു കോടിയൂറ, ഉമ്മ കല്ലേരി പാത്തു. സഹോദരൻ. ഫാദിൽ കല്ലേരി. മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374408/qatar-road-accident-vanimel-mohammed-dies-rayyan)