---
title: "'ധര' മാഗസിൻ പ്രകാശനം; പ്രകൃതിയുടെ നിലവിളികൾക്ക് നാദാപുരം ഗവ കോളേജ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രതികരണം"
english_title: "Nadapuram Govt College Dhaara Magazine Released, Focus on Environment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378025/nadapuram-govt-college-dhaara-magazine-release"
published_at: "2026-08-11T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b2cac7cbbd_nadapuram-govt-college-dhaara-magazine-release.jpg"
keywords: ["Nadapuram Govt College", "Dhaara Magazine", "Environment", "Student Union"]
---

# 'ധര' മാഗസിൻ പ്രകാശനം; പ്രകൃതിയുടെ നിലവിളികൾക്ക് നാദാപുരം ഗവ കോളേജ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രതികരണം

> **Lead Summary:** നാദാപുരം : പ്രകൃതിയുടെ നാശവും അതിന്റെ അനുബന്ധ പ്രത്യാഘാതങ്ങളും പ്രമേയമാക്കി നദാപുരം ഗവ:കോളേജ് സുമുദ് സ്റ്റുഡന്റ്സ് യൂണിയൻ 2025-26 തയാറാക്കിയ വാർഷിക മാഗസിൻ 'ധര' പ്രകാശനം ചെയ്തു. പരിസ്ഥിതി നാശത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാഗസിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

## Article Content

നാദാപുരം : പ്രകൃതിയുടെ നാശവും അതിന്റെ അനുബന്ധ പ്രത്യാഘാതങ്ങളും പ്രമേയമാക്കി നദാപുരം ഗവ:കോളേജ് സുമുദ് സ്റ്റുഡന്റ്സ് യൂണിയൻ 2025-26 തയാറാക്കിയ വാർഷിക മാഗസിൻ 'ധര' പ്രകാശനം ചെയ്തു. പരിസ്ഥിതി നാശത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാഗസിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാഗസിനിലെ മുഴുവൻ ചിത്രങ്ങളും വരച്ചിരിക്കുന്നത് എഡിറ്റർ സനാ ഫാത്തിമ തന്നെയാണ് എന്നത് ഇതിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. ക്യാമ്പസിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ സ്റ്റുഡന്റ് എഡിറ്റർ സനാ ഫാത്തിമ അധ്യക്ഷപ്രസംഗം നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ. ലിയാഖത്ത് അലി ഉദ്ഘാടനം നിർവഹിച്ചു. എഡിറ്ററിൽ നിന്ന് മാഗസിൻ ഏറ്റുവാങ്ങിക്കൊണ്ട് മുഖ്യാതിഥിയായ എം.ആർ. നാസർ പ്രകാശന കർമ്മം നിർവഹിച്ചു. കെ.പി. ഗ്രൂപ്പ് ചെയർമാൻ കെ.പി. മുഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായി.

ചടങ്ങിൽ സ്റ്റാഫ് എഡിറ്റർ ഡോ. ലിബി കെ.സി., പി.ടി.എ. വൈസ് പ്രസിഡന്റ് സധീശൻ, റംഷീദ് ചേറാനന്ദി, അനസ് നങ്ങാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സുമുദ് സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി സ്വിലത്ത് യൂണിയൻ 1 റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സ്റ്റുഡന്റ് എഡിറ്റർ സനാ ഫാത്തിമ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378025/nadapuram-govt-college-dhaara-magazine-release)