---
title: "നാടിൻ്റെ പിന്തുണ; സുധീഷിന്റെ ചികിത്സക്കായി അംബേദ്കർ ക്ലബ് അരലക്ഷം രൂപ കൈമാറി"
english_title: "Ambedkar Club Valayam Hands Over Rs 50,000 For Sudheesh Treatment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378243/valayam-ambedkar-club-rs-50000-sudheesh-treatment"
published_at: "2026-08-13T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d36e201024_valayam-ambedkar-club-rs-50000-sudheesh-treatment.jpg"
keywords: ["Treatment Fund", "Valayam", "Ambedkar Club"]
---

# നാടിൻ്റെ പിന്തുണ; സുധീഷിന്റെ ചികിത്സക്കായി അംബേദ്കർ ക്ലബ് അരലക്ഷം രൂപ കൈമാറി

> **Lead Summary:** വളയം: അരുവിക്കര അംബേദ്കർ ക്ലബിന്റെ നേതൃത്വത്തിൽ കല്ലുള്ള പറമ്പത്ത് സുധീഷിന്റെ ചികിത്സക്കായി സ്വരൂപിച്ച സഹായ ധനം അരലക്ഷം രൂപ ചികിത്സാകമ്മിറ്റിക്ക് കൈമാറി.

## Article Content

വളയം: അരുവിക്കര അംബേദ്കർ ക്ലബിന്റെ നേതൃത്വത്തിൽ കല്ലുള്ള പറമ്പത്ത് സുധീഷിന്റെ ചികിത്സക്കായി സ്വരൂപിച്ച സഹായ ധനം അരലക്ഷം രൂപ ചികിത്സാകമ്മിറ്റിക്ക് കൈമാറി.

തുക വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദിവാകരൻ, പിസി ഷൈജു, കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ക്ലബ് ഭാരവാഹികളായ ലിനീഷ് അരുവിക്കര, ജിനീഷ് സി, ഗംഗാധരൻ മാസ്റ്റർ, ചന്ദ്രൻ എൻ, ഡോ.അതുൽ സി.എസ് എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു. അതുൽ സി.എസും ഗംഗാധരൻ മാസ്റ്ററും ക്വിസ നടത്തി. ലിനീഷ് അരുവിക്കര, ശോഭ ശ്രീനിലയം, ജിസ്ന, അഞ്ജു, സിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

**English Summary:**

Ambedkar Club Aruvikkara handed over Rs 50,000 collected for the treatment of Sudheesh of Kallullaparambath to the treatment committee in Valayam. The amount was received by Valayam Grama Panchayat Vice President M. Divakaran, PC Shaiju and K Chandran Master. Club office bearers including Linesh Aruvikkara, Jinish C and Dr. Athul C.S were present. As part of Independence Day celebrations, the club also conducted a quiz competition led by Dr. Athul C.S and Gangadharan Master.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378243/valayam-ambedkar-club-rs-50000-sudheesh-treatment)