---
title: "നാറ്റിച്ചു പൂട്ടിച്ചു; ഷവർമ മാലിന്യം വളയം ടൗണിൽ ഒഴുക്കിയ മലബാർ കഫേ ആരോഗ്യ ഉദ്യോഗസ്ഥർ പൂട്ടിച്ചു"
english_title: "Malabar Cafe in Valayam Closed Down for Discharging Waste Through Drainage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378295/valayam-malabar-cafe-closed-drainage-waste"
published_at: "2026-08-13T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d7175e88b2_valayam-malabar-cafe-closed-drainage-waste.jpg"
keywords: ["Valayam", "Malabar Cafe", "drainage waste", "DYFI protest"]
---

# നാറ്റിച്ചു പൂട്ടിച്ചു; ഷവർമ മാലിന്യം വളയം ടൗണിൽ ഒഴുക്കിയ മലബാർ കഫേ ആരോഗ്യ ഉദ്യോഗസ്ഥർ പൂട്ടിച്ചു

> **Lead Summary:** **വളയം: [**[ ]രണ്ടുനാൾ വളയം ടൗണിൽ ചീഞ്ഞുനാറ്റം. ദുർഗന്ധം സഹിക്കാതായപ്പോൾ മൂക്ക് പൊത്തി നടന്ന വ്യാപാരികൾ പരിശോധിച്ചപ്പോൾ കണ്ടത് ഡ്രെയിനേജിലൂടെ ഒഴുകുന്ന മലിനജലം. ഒടുവിൽ ടൗണിൽ നാറ്റിച്ച ഹോട്ടൽ പൂട്ടിച്ചു.

## Article Content

**വളയം: [**[ ]രണ്ടുനാൾ വളയം ടൗണിൽ ചീഞ്ഞുനാറ്റം. ദുർഗന്ധം സഹിക്കാതായപ്പോൾ മൂക്ക് പൊത്തി നടന്ന വ്യാപാരികൾ പരിശോധിച്ചപ്പോൾ കണ്ടത് ഡ്രെയിനേജിലൂടെ ഒഴുകുന്ന മലിനജലം. ഒടുവിൽ ടൗണിൽ നാറ്റിച്ച ഹോട്ടൽ പൂട്ടിച്ചു.

ഷവർമ മാലിന്യവും മലിനജലവും വളയം ടൗണിലെ ഡ്രെയിനേജിലൂടെ ഒഴുക്കിയെന്ന് കണ്ടെത്തിയ മലബാർ കഫേ ഇന്ന് ആരോഗ്യ ഉദ്യോഗസ്ഥരെത്തി പൂട്ടിച്ചു. ഇന്നലെ തന്നെ ഈ കടയ്‌ക്കെതിരെ ആരോപണം ഉയർന്നെങ്കിലും ഉടമകൾ ഇത് നിഷേധിക്കുകയായിരുന്നു.

മാലിന്യസംസ്‌കരണത്തിന് ആവശ്യമായ സൗകര്യം ഒരുക്കും വരെ കട തുറക്കരുതെന്ന നിർദ്ദേശമാണ് ആരോഗ്യ വകുപ്പ് നൽകിയത്. വളയം ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. സിന്ധു, ഹെൽത്ത് സൂപ്പർവൈസർ കെ.ടി.കെ. ഷീബ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുദേഷ്, വളയം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുധിന എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

വളയം ടൗണിൽ അടുത്തിടെ ആരംഭിച്ച ഫാസ്റ്റ് ഫുഡ് ആൻഡ് ജ്യൂസ് കടയായ മലബാർ കഫേ മലിനജലം ഡ്രെയിനേജിലൂടെ ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അസഹനീയമായ ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ടൗണിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരും ഓട്ടോ തൊഴിലാളികളും ചേർന്ന് മാലിന്യം ഒഴുക്കിയ കടയിലെത്തി താക്കീത് നൽകിയിരുന്നു.

വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ സംഭവത്തിൽ അധികൃതർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇന്ന് രാവിലെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ എത്തി പരിശോധന ആരംഭിച്ചിരുന്നു.

ടൗണിലെ ഡ്രെയിനേജിലെ മാലിന്യങ്ങൾ മുഴുവൻ ചെക്കോറ്റ റോഡിലെ തുറന്ന ഓടയിലൂടെയാണ് ഒഴുക്കിവിടുന്നത്. ഇത് പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്നും, ടൗണിന് മൂക്കിന് താഴെ ആരോഗ്യ പ്രവർത്തകരുടെ കാര്യാലയം ഉണ്ടായിട്ടും ഇതുവരെ പരിശോധന നടത്തിയിട്ടില്ലെന്നുമുള്ള വ്യാപാരികളുടെ ആക്ഷേപം ഇന്നലെ ട്രൂവിഷൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378295/valayam-malabar-cafe-closed-drainage-waste)