---
title: "കൈത്താങ്ങായി; സുധീഷിനായി പ്രണവം അച്ചംവീട് സമാഹരിച്ച തുക കൈമാറി "
english_title: "Pranavam Achamveedu Hands Over Medical Aid Fund for Sudheesh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378445/pranavam-achamveedu-medical-aid-fund-sudheesh-valayam"
published_at: "2026-08-14T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e959bd9d99_pranavam-achamveedu-medical-aid-fund-sudheesh-valayam.jpg"
keywords: ["Valayam", "Medical Assistance", "Nadapuram"]
---

# കൈത്താങ്ങായി; സുധീഷിനായി പ്രണവം അച്ചംവീട് സമാഹരിച്ച തുക കൈമാറി 

> **Lead Summary:** **വളയം: [ **കല്ലുള്ള പറമ്പത്ത് സുധീഷിന്റെ ചികിത്സയ്ക്കായി 'പ്രണവം' അച്ചംവീട് കൂട്ടായ്മയും നാട്ടുകാരും ചേര്‍ന്ന് സമാഹരിച്ച തുക കൈമാറി. ചികിത്സാ സഹായത്തിനായി സംഘടിപ്പിച്ച പണപിരിവിലൂടെ സ്വരൂപിച്ച 54,300 രൂപയാണ് വളയം ഗ്രാമപഞ്ചായത്ത് മെമ്പർ എം. നികേഷ്, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ കെ. എം. ദാമോദരന് കൈമാറിയത്.

## Article Content

**വളയം: [ **കല്ലുള്ള പറമ്പത്ത് സുധീഷിന്റെ ചികിത്സയ്ക്കായി 'പ്രണവം' അച്ചംവീട് കൂട്ടായ്മയും നാട്ടുകാരും ചേര്‍ന്ന് സമാഹരിച്ച തുക കൈമാറി. ചികിത്സാ സഹായത്തിനായി സംഘടിപ്പിച്ച പണപിരിവിലൂടെ സ്വരൂപിച്ച 54,300 രൂപയാണ് വളയം ഗ്രാമപഞ്ചായത്ത് മെമ്പർ എം. നികേഷ്, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ കെ. എം. ദാമോദരന് കൈമാറിയത്.

വളയം അച്ചംവീട് പ്രണവത്തിന്റെ നേതൃത്വത്തിലാണ് സുധീഷിന്റെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തിയത്. സാമ്പത്തിക പ്രയാസങ്ങള്‍ ഏറെയുണ്ടായിരുന്നിട്ടും സുധീഷിന് പുതുജീവിതം ലഭിക്കണമെന്ന ആഗ്രഹത്തോടെ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും കമ്മിറ്റി ഭാരവാഹികള്‍ നന്ദി അറിയിച്ചു.

ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റി അംഗം ഷൈജു, സഹായ പണപിരിവ് കൺവീനർ സജീഷ് കെ. പി., ജോയിന്റ് കൺവീനർ സുനീഷ് എം. എൻ., ക്ലബ്ബ് സെക്രട്ടറി ഷാജി പി. സി., പ്രസിഡൻ്റ് നിധിൻ കൃഷ്‌ണ തുടങ്ങിയവർ സന്നിഹിതരായിണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378445/pranavam-achamveedu-medical-aid-fund-sudheesh-valayam)