---
title: "ചെക്യാട് വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി; പൊലീസ് കേസെടുത്തു "
english_title: "Gold Ornaments Worth 5.5 Sovereigns Stolen from House in Chekkyad, Police Register Case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378462/chekkyad-kuruvantheri-house-theft-police-investigation"
published_at: "2026-08-14T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eabcc5ff56_chekkyad-kuruvantheri-house-theft-police-investigation.jpg"
keywords: ["Nadapuram", "Valayam Police Station", "Gold Theft", "Chekyadu"]
---

# ചെക്യാട് വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി; പൊലീസ് കേസെടുത്തു 

> **Lead Summary:** **ചെക്യാട്: [**[ ]കുറുവന്തേരിയിലെ വീട്ടില്‍ നിന്നും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ചെക്യാട് സ്വദേശി തയ്യുള്ളതില്‍ കദീസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**ചെക്യാട്: [**[ ]കുറുവന്തേരിയിലെ വീട്ടില്‍ നിന്നും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ചെക്യാട് സ്വദേശി തയ്യുള്ളതില്‍ കദീസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചെക്യാട് കുറുവന്തേരിയിലെ 'തയ്യുള്ളതില്‍' വീട്ടില്‍ ഓഗസ്റ്റ് 9-ാം തീയതി വൈകിട്ട് 6 മണി സമയത്താണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന നാല് പവന്റെ സ്വര്‍ണ ചെയിനും ഒന്നര പവന്റെ സ്വര്‍ണ കമ്മലും അടക്കം മൊത്തം 5.5 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നതെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378462/chekkyad-kuruvantheri-house-theft-police-investigation)