---
title: "കല്ലാച്ചിയിൽ ശൈഖുനാ ആലികുട്ടി മുസ്ല്യാർ അനുസ്‌മരണവും ആദർശസമ്മേളനവും"
english_title: "Shaikhuna Alikutty Musliyar Commemoration and Ideal Conference Held at Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378466/shaikhuna-alikutty-musliyar-commemoration-kallachi-samastha"
published_at: "2026-08-14T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eb0d52ca47_shaikhuna-alikutty-musliyar-commemoration-kallachi-samastha.jpg"
keywords: ["Kallachi", "Samastha", "Alikutty Musliyar Commemoration"]
---

# കല്ലാച്ചിയിൽ ശൈഖുനാ ആലികുട്ടി മുസ്ല്യാർ അനുസ്‌മരണവും ആദർശസമ്മേളനവും

> **Lead Summary:** **കല്ലാച്ചി: [** സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കല്ലാച്ചി റെയ്ഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ശൈഖുനാ ആലികുട്ടി മുസ്ല്യാർ അനുസ്‌മരണവും ആദർശസമ്മേളനവും സംഘടിപ്പിച്ചു. ചേലക്കാട് സിറാജുൽ ഹുദാ മദ്റസയിൽ വെച്ചാണ് പരിപാടി നടന്നത്.

## Article Content

**കല്ലാച്ചി: [** സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കല്ലാച്ചി റെയ്ഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ശൈഖുനാ ആലികുട്ടി മുസ്ല്യാർ അനുസ്‌മരണവും ആദർശസമ്മേളനവും സംഘടിപ്പിച്ചു. ചേലക്കാട് സിറാജുൽ ഹുദാ മദ്റസയിൽ വെച്ചാണ് പരിപാടി നടന്നത്.

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ബശീർ അബ്‌ദുള്ള ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. മുഈനുദ്ദീൻ നിസാമി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ചേക്കോട് മഹല്ല് ഖാസി അബൂബക്കർ ഫൈസി പ്രാർത്ഥന നിർവഹിച്ചു. 'ഇതാണ് നേർവഴി' എന്ന പ്രമേയത്തെ അധികരിച്ച് ഹാരിസ് റഹ്മാനി തിനൂര് മുഖ്യ വിഷയാവതരണം നടത്തി.

ചടങ്ങിൽ ഇബ്രാഹിം മുസ്ല്യാർ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, മുഹമ്മദ് കുട്ടി മൗലവി, സലാം സഖാഫി, ഇസ്മായിൽ വാഫി, യൂസുഫ് അഹ്‌സനി, ആശിഫ് റഹ്മാни, സഹദ് ദാരിമി, അബ്‌ദുൽ ജലിൽ മദനി, ശംസുദ്ദീൻ സഖാഫി, സൈനുദ്ദിൻ ഹിശാമി, നൗഫൽ മൗലവി, മുഹമ്മദ് ശാഫി അശ്അരി, അലി ഫൈസി, ഇല്യാസ് മൗലവി തുടങ്ങിയ പ്രമുഖർ സംബന്ധിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378466/shaikhuna-alikutty-musliyar-commemoration-kallachi-samastha)