---
title: "സ്നേഹവസ്ത്രം; ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി പ്രണവം അച്ചംവീട് "
english_title: "Valayam Government Buds School Students Receive Uniforms Under Sasneham Project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378591/valayam-government-buds-school-uniform-distribution-sasneham-project"
published_at: "2026-08-15T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fe156eecd3_valayam-government-buds-school-uniform-distribution-sasneham-project.jpg"
keywords: ["Valayam", "Sasneham Project", "Valayam Buds School", "School Uniform"]
---

# സ്നേഹവസ്ത്രം; ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി പ്രണവം അച്ചംവീട് 

> **Lead Summary:** **വളയം:[ **സമൂഹത്തിലെ ഏറ്റവും നിഷ്കളങ്കരായ പ്രിയപ്പെട്ട സഹോദരങ്ങൾ ഒരേ മനസ്സോടെ പഠിക്കുന്ന വളയം ഗവൺമെന്റ് ബഡ്‌സ് സ്കൂൾ, കല്ലുനിരയിലെ വിദ്യാർത്ഥികൾക്ക് പുതിയ യൂണിഫോം വസ്ത്രങ്ങൾ കൈമാറി.

## Article Content

**വളയം:[ **സമൂഹത്തിലെ ഏറ്റവും നിഷ്കളങ്കരായ പ്രിയപ്പെട്ട സഹോദരങ്ങൾ ഒരേ മനസ്സോടെ പഠിക്കുന്ന വളയം ഗവൺമെന്റ് ബഡ്‌സ് സ്കൂൾ, കല്ലുനിരയിലെ വിദ്യാർത്ഥികൾക്ക് പുതിയ യൂണിഫോം വസ്ത്രങ്ങൾ കൈമാറി.

പ്രണവം അച്ചംവീടിന്റെ 'സസ്നേഹം' പദ്ധതിയിലേക്ക് ഏകരം പറമ്പത്ത് കണ്ണന്റെ ശ്രദ്ധാഞ്ജലിയോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ കുടുംബം ഈ യൂണിഫോമുകൾ സ്പോൺസർ ചെയ്തത്.

കല്ലുനിരയിലെ സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് യൂണിഫോമുകൾ സമ്മാനിച്ചു. പ്രണവം ക്ലബ് പ്രസിഡന്റ് നിധിൻ കൃഷ്ണ എ.പി.യിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂണിഫോം വസ്ത്രങ്ങൾ ഏറ്റുവാങ്ങി.

സ്കൂൾ ജീവനക്കാരായ രഞ്ജിനി ടീച്ചർ, രജനി, പ്രണവം ക്ലബ് വൈസ് പ്രസിഡന്റ് ശ്രീജിത്ത് എ.പി., ഗ്രന്ഥശാല പ്രസിഡന്റ് ഷിനിൽ ടി.കെ. തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. വിശേഷ ദിവസങ്ങളിലും മറ്റും ഗവൺമെന്റ് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം ഭക്ഷണം ഒരുക്കിയും മറ്റും ആഘോഷിക്കാനും ആചരിക്കാനുമുള്ള അവസരം എല്ലാവരും ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷയോടെയാണ് ഈ സ്നേഹക്കൈമാറ്റം നടന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378591/valayam-government-buds-school-uniform-distribution-sasneham-project)