---
title: "പോക്കറ്റടി സജീവം; നാദാപുരത്ത് സ്വകാര്യ ബസിൽ വീട്ടമ്മയുടെ പണവും ഫോണും നഷ്ടപ്പെട്ടു "
english_title: "Housewife Pocket-Pitched on Private Bus in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378596/nadapuram-private-bus-pocket-theft-housewife-money-stolen"
published_at: "2026-08-15T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fea51b442e_nadapuram-private-bus-pocket-theft-housewife-money-stolen.jpg"
keywords: ["Nadapuram", "Bus Pocket Theft", "Private Bus"]
---

# പോക്കറ്റടി സജീവം; നാദാപുരത്ത് സ്വകാര്യ ബസിൽ വീട്ടമ്മയുടെ പണവും ഫോണും നഷ്ടപ്പെട്ടു 

> **Lead Summary:** **നാദാപുരം: [ **സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ പണവും മൊബൈൽ ഫോണും പോക്കറ്റടിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പുറമേരിയിൽനിന്ന് നാദാപുരത്തേക്ക് യാത്ര ചെയ്ത വീട്ടമ്മയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഇവരുടെ കൈവശമുണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്.

## Article Content

**നാദാപുരം: [ **സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ പണവും മൊബൈൽ ഫോണും പോക്കറ്റടിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പുറമേരിയിൽനിന്ന് നാദാപുരത്തേക്ക് യാത്ര ചെയ്ത വീട്ടമ്മയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഇവരുടെ കൈവശമുണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ മാസം നാദാപുരത്തിനും കൈനാട്ടിക്കും ഇടയിൽ സർവീസ് നടത്തിയ ബസുകളിൽ സമാനമായ രീതിയിൽ മൂന്ന് പേരിൽനിന്ന് 45,000 രൂപയും സ്വർണാഭരണങ്ങളും പോക്കറ്റടിക്കപ്പെട്ടിരുന്നു.

മേഖലയിൽ ബസ് യാത്രക്കാർ ലക്ഷ്യമാക്കി പോക്കറ്റടിക്കാർ സജീവമാകുന്നത് ആശങ്ക പരത്തുന്നുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ കാര്യമായ തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378596/nadapuram-private-bus-pocket-theft-housewife-money-stolen)