---
title: "വോൾട്ടേജ് ക്ഷാമത്തിന് അറുതി; എടച്ചേരിയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു"
english_title: "New Transformer Installed at Edacheri to Solve Low Voltage Issue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378600/edacheri-cottemprom-transformer-installed-voltage-issue"
published_at: "2026-08-15T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fed3bd962f_edacheri-cottemprom-transformer-installed-voltage-issue.jpg"
keywords: ["Edacheri", "KSEB", "Transformer", "Low Voltage Issue"]
---

# വോൾട്ടേജ് ക്ഷാമത്തിന് അറുതി; എടച്ചേരിയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു

> **Lead Summary:** **എടച്ചേരി: [ **പ്രദേശത്തെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി എടച്ചേരി പഞ്ചായത്ത് ആറാം വാർഡിൽ കോട്ടേമ്പ്രം ഓജസ്റ്റ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. വോൾട്ടേജ് പ്രശ്നം മൂലം വർഷങ്ങളായി ഈ പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നത്.

## Article Content

**എടച്ചേരി: [ **പ്രദേശത്തെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി എടച്ചേരി പഞ്ചായത്ത് ആറാം വാർഡിൽ കോട്ടേമ്പ്രം ഓജസ്റ്റ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. വോൾട്ടേജ് പ്രശ്നം മൂലം വർഷങ്ങളായി ഈ പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നത്.

പുതിയ ട്രാൻസ്ഫോർമറിന്റെ ഉദ്ഘാടനം കെ.എസ്.ഇ.ബി. തുണേരി അസിസ്റ്റന്റ് എൻജിനിയർ ഷംസുദ്ദീൻ നിർവഹിച്ചു. വാർഡ് അംഗം രജീഷ് അക്കരോൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ. ചന്ദ്രൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ എം. റഫീഖ്, രമേശൻ കുന്നുമ്മൽ, എൻ.കെ. കുഞ്ഞിരാമൻ, ശശി മീത്തൽ, സബ് എൻജിനിയർമാരായ പ്രജിത്ത്, മുഹമ്മദ്, ഓവർസിയർ രാജീവൻ കോടഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ബഗിജ പ്രകാശ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378600/edacheri-cottemprom-transformer-installed-voltage-issue)