---
title: "പ്രണവം അച്ചംവീട് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Pranavam Achamveedu Celebrates 80th Independence Day with Various Events"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378601/pranavam-achamveedu-80th-independence-day-celebration-valayam"
published_at: "2026-08-15T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fef73b619c_pranavam-achamveedu-80th-independence-day-celebration-valayam.jpg"
keywords: ["Valayam", "Independence Day", "Independence Day Celebration"]
---

# പ്രണവം അച്ചംവീട് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **വളയം: [ **പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ കെ.എ.പി. 6-ാം ബറ്റാലിയൻ കമാൻഡിങ് ഓഫീസർ യാസർ അറഫത്ത് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: [ **പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ കെ.എ.പി. 6-ാം ബറ്റാലിയൻ കമാൻഡിങ് ഓഫീസർ യാസർ അറഫത്ത് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഉദയൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി ഓഗസ്റ്റ് 14-ന് വൈകുന്നേരവും 15-ന് രാവിലെ 7 മണിമുതലും പ്രദേശത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

തുടർന്ന് പ്രവർത്തകർക്കും നാട്ടുകാർക്കും പാൽപായസം നൽകി മധുരം പങ്കിട്ടാണ് ആഘോഷം കൊണ്ടാടിയത്. ഇതിന്റെ ഭാഗമായി വൈകുന്നേരം സ്വാതന്ത്ര്യസമര ചരിത്രത്തെ അധികരിച്ച് ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378601/pranavam-achamveedu-80th-independence-day-celebration-valayam)