---
title: "അരൂരിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Independence Day Celebrated at Chengana Kott Govindan Nair Memorial Anganwadi Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378643/aroor-chengana-kott-govindan-nair-anganwadi-independence-day"
published_at: "2026-08-15T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802016f1d3c_aroor-chengana-kott-govindan-nair-anganwadi-independence-day.jpg"
keywords: ["Nadapuram", "Independence Day", "Aroor"]
---

# അരൂരിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **അരൂർ: [** നാടെങ്ങും സമുചിതമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ചെങ്ങണ കോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗൻവാടിയിൽ നടന്ന ചടങ്ങിൽ പുറമേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീലത ദേശീയ പതാക ഉയർത്തി.

## Article Content

**അരൂർ: [** നാടെങ്ങും സമുചിതമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ചെങ്ങണ കോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗൻവാടിയിൽ നടന്ന ചടങ്ങിൽ പുറമേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീലത ദേശീയ പതാക ഉയർത്തി.

ചടങ്ങിൽ കുന്നോത്ത് രാധാകൃഷ്ണൻ, ചെത്തിൽ കുമാരൻ, പി.കെ. രാധാകൃഷ്ണൻ, കളത്തിൽ ബാബു, കളത്തിൽ ദിനേശൻ, രക്ഷിതാക്കൾ, വർക്കർ സീത, ഹെൽപ്പർ അജിത ഉൾപ്പെടെയുള്ള നിരവധി പേർ സന്നിഹിതരായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കും നാട്ടുകാർക്കുമായി മധുരപലഹാരങ്ങളും പായസ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378643/aroor-chengana-kott-govindan-nair-anganwadi-independence-day)