---
title: "'സമകാലിക ഇന്ത്യ: സ്വാതന്ത്ര്യദിന ചിന്തകൾ' വിഷയത്തിൽ നാദാപുരത്ത് സംവാദം"
english_title: "Grama Kairali Library Organises Dialogue On Independence Day Thoughts In Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378697/nadapuram-grama-kairali-library-independence-day-dialogue"
published_at: "2026-08-15T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a805e0265644_nadapuram-grama-kairali-library-independence-day-dialogue.jpg"
keywords: ["Grama Kairali Library", "Independence Day", "Dialogue", "Nadapuram"]
---

# 'സമകാലിക ഇന്ത്യ: സ്വാതന്ത്ര്യദിന ചിന്തകൾ' വിഷയത്തിൽ നാദാപുരത്ത് സംവാദം

> **Lead Summary:** > നാദാപുരം: ഗ്രാമ കൈരളി ഗ്രന്ഥാലയം കല്ലാച്ചിയുടെ നേതൃത്വത്തിൽ "സമകാലിക ഇന്ത്യ: സ്വാതന്ത്ര്യദിന ചിന്തകൾ" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരൻ റിനീഷ് വിലാത്തപുരം സംവാദം ഉദ്ഘാടനം ചെയ്തു.

## Article Content

> നാദാപുരം: ഗ്രാമ കൈരളി ഗ്രന്ഥാലയം കല്ലാച്ചിയുടെ നേതൃത്വത്തിൽ "സമകാലിക ഇന്ത്യ: സ്വാതന്ത്ര്യദിന ചിന്തകൾ" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരൻ റിനീഷ് വിലാത്തപുരം സംവാദം ഉദ്ഘാടനം ചെയ്തു.

സി. രാഗേഷ് അധ്യക്ഷത വഹിച്ചു. സംവാദത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവെച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി. രാജൻ, കവി സുമേഷ് കല്ലാച്ചി, ടി. അഭിഷ്, ചന്ദ്രൻ സയനോര, പി. രാജൻ, പി.കെ. അശോകൻ, മനോജൻ കുറ്റിപ്രം സൗത്ത്, പ്രദീപൻ കുമ്മങ്കോട്, എ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയും സമകാലിക ഇന്ത്യ നേരിടുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും സംവാദത്തിൽ ചർച്ചയായി. ഗ്രന്ഥാലയം സെക്രട്ടറി സി.ടി. സ്വാഗതം പറഞ്ഞു.

**English Summary:**

> Grama Kairali Library, Kallachi in Nadapuram organised a dialogue on "Contemporary India: Independence Day Thoughts". Writer Rineesh Vilathapuram inaugurated the event. C. Ragesh presided. Speakers included T. Rajan, poet Sumesh Kallachi, T. Abhish, Chandran Sayanora, P. Rajan, P.K. Ashokan, Manojan Kuttipuram South, Pradeepan Kummankod and A. Suresh Babu. Library Secretary C.T. delivered the welcome address.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378697/nadapuram-grama-kairali-library-independence-day-dialogue)