---
title: "മൂവർണക്കൊടിയേന്തി കുരുന്നുകൾ; പാറക്കടവ് ഗവ. യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം, റാലി ഫ്ലാഗ് ഓഫ് ചെയ്തത് പഞ്ചായത്ത് പ്രസിഡൻറ്"
english_title: "Parakkadavu Govt UP School Independence Day Celebration Flag Hoisting And Rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378704/parakkadavu-govt-up-school-independence-day-celebration"
published_at: "2026-08-15T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a807229092c4_parakkadavu-govt-up-school-independence-day-celebration.jpg"
keywords: ["Parakkadavu", "Govt UP School", "Independence Day", "Chekiad Grama Panchayat"]
---

# മൂവർണക്കൊടിയേന്തി കുരുന്നുകൾ; പാറക്കടവ് ഗവ. യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം, റാലി ഫ്ലാഗ് ഓഫ് ചെയ്തത് പഞ്ചായത്ത് പ്രസിഡൻറ്

> **Lead Summary:** നാദാപുരം: പാറക്കടവ് ഗവൺമെൻറ് യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലി ചെക്കിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

നാദാപുരം: പാറക്കടവ് ഗവൺമെൻറ് യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലി ചെക്കിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.

**

തുടർന്ന് നടന്ന പതാക ഉയർത്തൽ ചടങ്ങ് സ്കൂൾ പ്രധാന അധ്യാപകൻ രഞ്ജിത് കുമാർ നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വസന്ത കരീന്ദ്രയിൽ, പിടിഎ പ്രസിഡൻറ് സഫീഖ് പള്ളിക്കൽ എന്നിവർ പങ്കെടുത്തു.

വാർഡ് മെമ്പർമാരായ സി.കെ. ജമീല, കെ. ദൊരെ, റഫീഖ്, പി.കെ.കെ. അബൂബക്കർ ഹാജി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി റീന ചന്ദ്രിയൽ, അബ്ദുറഹ്മാൻ പയങ്ങാടി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ദേശഭക്തി ഗാനങ്ങൾ, പ്രസംഗം, വിവിധ കലാപരിപാടികൾ എന്നിവയോടെയാണ് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചത്.

English Summary:**

Independence Day was celebrated at Parakkadavu Government UP School. Chekiad Grama Panchayat President Ahammed Punnakkal flagged off the Independence Day rally. Headmaster Ranjith Kumar hoisted the national flag. Panchayat Vice President Vasantha Karindrayil, PTA President Safeeq Pallikkal, ward members C.K. Jameela, K. Dore, Rafeeq, P.K.K. Aboobacker Haji, Staff Secretary Reena Chandrayil and Abdurahman Payangadi attended the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378704/parakkadavu-govt-up-school-independence-day-celebration)