---
title: " ഡിവൈഎഫ്ഐ 'യങ് ഇന്ത്യ'; കേരളത്തിൽ യുഡിഎഫ് ബിജെപിയുമായി ഡീൽ നടപ്പിലാക്കുന്നു - കെ റഫീഖ്"
english_title: "Kerala UDF BJP Deal Allegation DYFI Young India Campaign K Rafeeq"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378748/kerala-udf-bjp-deal-allegation-k-rafeeq-dyfi"
published_at: "2026-08-16T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8134d4694ca_kerala-udf-bjp-deal-allegation-k-rafeeq-dyfi.jpg"
keywords: ["DYFI", "Young India", "K Rafeeq", "UDF", "BJP"]
---

#  ഡിവൈഎഫ്ഐ 'യങ് ഇന്ത്യ'; കേരളത്തിൽ യുഡിഎഫ് ബിജെപിയുമായി ഡീൽ നടപ്പിലാക്കുന്നു - കെ റഫീഖ്

> **Lead Summary:** **നാദാപുരം: ** കേരളത്തിൽ യുഡിഫ് ബിജെപിയുമായി ചേർന്ന് ഡീൽ നടപ്പിലാക്കുകയാണെന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ സംഘടിപ്പിച്ച യങ് ഇന്ത്യ' ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റഫീഖ്.

## Article Content

**നാദാപുരം: ** കേരളത്തിൽ യുഡിഫ് ബിജെപിയുമായി ചേർന്ന് ഡീൽ നടപ്പിലാക്കുകയാണെന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ സംഘടിപ്പിച്ച യങ് ഇന്ത്യ' ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റഫീഖ്.

യുഡിഫ് സർക്കാർ ബിജെപിക്ക് കീഴടങ്ങി. സംഘപരിവാർ അനുകൂലികളെയാണ് പ്രധാന വകുപ്പ് തലവൻമാരായി നിയമിച്ചിരിക്കുകയാണെന്നും റഫീഖ് പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി പി ഷഹറാസ് അധ്യക്ഷനായി. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എ മോഹൻദാസ് ,എൻ കെ മിഥുൻ, കെ ലിജിന , കെ കെ അസ്‌മിറ , വി സി അമൽ ,എൻ അതുൽ, ഇ പി നിജിലേഷ് എന്നിവർ സംസാരിച്ചു. എ കെ ബിജിത്ത് സ്വാഗതം പറഞ്ഞു.

English Summary:

CPI(M) Wayanad District Secretary K. Rafeeq alleged that the UDF in Kerala is implementing a deal with the BJP. He was speaking after inaugurating the DYFI Nadapuram Block Committee's 'Young India' campaign in Kallachi. Rafeeq claimed that the UDF government has surrendered to the BJP and that Sangh Parivar supporters have been appointed as heads of key departments. DYFI Block Vice President V.P. Shaharas presided over the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378748/kerala-udf-bjp-deal-allegation-k-rafeeq-dyfi)